കഥകൾ

അവൻ വരും വരാതിരിക്കില്ല

സൂര്യൻ പുലരുന്നു,"എടീ ജാനു...നീ എവിടെ?" കണാരൻ വിളിക്കാൻ തുടങ്ങി."എന്താ ഏട്ടാ".

"ഇന്നല്യോടീ നമ്മുടെ മകൻ വരുന്നത് ഇന്നുതന്നെയല്ലേ?"

"ആ ഇന്നുതന്നെയാണെന്ന് ഉറപ്പാ ,അവൻ വിളിച്ചിരുന്നു."തന്റെ മകൻ വിദേശത്തുനിന്നു വരു-

ന്നതും കാത്തിരിക്കുകയാണ് കണാരനും ജാനുവും.

മകനായ ഗോവിന്ദ് വിദേശത്തെ വലിയൊരു

ബിസ്‍നസ്‍മാനാണ്.ഇവർ കുറെയേറെ കഷ്ടപ്പെട്ടി-

ട്ടാണ് ഗോവിന്ദനെ വിദേശത്തേക്ക് അയച്ചത്.

സമയം ഉച്ചയോടടുക്കാനായി.

ജാനു മകനുവേണ്ടി ഇഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി

കാത്തിരിക്കുകയാണ്. കണാരനാകട്ടെ,ഒരു രോഗി-

യാണ്. ആ ചിന്തപോലുമില്ലാതെ മകൻ വരുന്ന ഉത്സാഹത്തിൽ തന്റെ രോഗം വരെ മറന്നുപോയി.

എത്രയോ കാലത്തിനു ശേഷമാണ് മകനെ കാണുന്നത് ആ സന്തോഷത്തിലാണ് രണ്ടു പേരും.

"എടിയേ..ജാനു,അവനെ കാണുന്നില്യോടീ. അവൻ വരുമോ!"

"അവൻ വരുമെന്നേ,കണാരേട്ടാ അവനിപ്പോ മാറി- ക്കാണുമോ, അതുപോലെ അവന്റെ സ്വഭാവവും? "

"ഇല്ലെടിയേ അവൻ നമ്മുടെ മകനല്ലേ,അവൻ വരും.''

അങ്ങനെ വീണ്ടും അവരുടെ കാത്തിരിപ്പിന് വിരാമമില്ല .

തന്റെ പേർക്കുള്ള സ്വത്തുക്കളുമൊക്കെ തന്റെ ഒറ്റ

മകനായ ഗോവിന്ദന് എഴുത്തിവെയ്ക്കാനുള്ള ഏർപ്പാടി-

ലാണ് കണാരൻ.

ഏതോ ഒരു കാറിന്റെ ശബ്‍ദം. അവർ ഉമ്മറത്തു- ചെന്നുനോക്കി കുറെപേർവരുന്നു."നിങ്ങളല്ലേ കണാരൻ."

"അതെ" "നിങ്ങളുടെ മകനാണോ ഗോവിന്ദ്?"

"അതെ""ഒരു കാര്യം പറയാനുണ്ട്. ഒരു വാഹനപകടത്തിൽ പെട്ട് നിങ്ങളുടെ മകൻ മരിച്ചു.''

''അയ്യോ എന്റെ മകനെ.......''

കണാരനും ജാനുവും ഏതോ വിരഹത്തിന്റെ ലോകത്ത്

എത്തിയപോലൊരു അനുഭവം അവർക്ക് തോന്നി. എവിടെന്നൊക്കെയോ മകന്റെ ശബ്ദങ്ങളും മകൻ വിളി

ക്കുന്നതുപോലെയുള്ള തോന്നലും,അത് എന്നും അവരെ അലട്ടി.വലിയൊരു തീകണൽ അവരുടെല മനസ്സിൽ

എരിയുന്നപോലൊരു തോന്നൽ. മകന്റെ മരണം

അവരെ രണ്ടുപേരെയും വല്ലാതെ തളർത്തിയിരിക്കുന്നു.

എവിടെയും മൂകതമാത്രം അനുഭവപ്പെട്ടു.അപ്പോഴും അവന്റെ വിളികൾ കാതിൽ മുഴങ്ങിയിരുന്നു. ജാനു

തന്റെ മകന്റെ മരണത്തോടെ മുഴുവനായും തളർന്നു.

അവരുടെ എല്ലാ സമ്പാദ്യവും അവനായിരുന്നു.ഏതോ

ഒാർമയിൽ ജാനു''ഏട്ടാ, അവൻ വരും''

''എടീ പോയില്ലേ അവൻ നമ്മെ ഒറ്റക്കാക്കീട്ട്.''

''ഇല്ല, നമ്മുടെ ഗോവിന്ദ് വരും വരാതിരിക്കില്ല''.

ഗോവിന്ദിന്റെ ഓർമകൾ മാത്രം ഇനി കണാരനും ജാനുവിനും. അവന്റെ ഓരോ വിളികൾക്കായ് അവർ കാതോർത്തുകൊണ്ടേയിരുന്നു. അവൻവരും വരാതിരി-

ക്കില്ല എന്ന പ്രതീക്ഷയോടുകൂടി അവരുടെ ജീവിതം തുടരുന്നു .

ഇങ്ങനെയാണ് ജീവിതത്തിൽ അടുത്തിടപഴ കുന്നവരുടെ മരണം വേണ്ടപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കും.