ജി.എച്ച്.എസ്. തങ്കമണി/ഗ്രന്ഥശാല
അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ് നമ്മുടെ സ്കൂളിന്റെത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളും അതോടൊപ്പംതന്നെ പുരാണ പുരാണകഥകൾ , മതഗ്രന്ഥങ്ങൾ ,ഐതിഹ്യകഥകൾ ,ശബ്ദതാരാവലി ഡിഷ്ണറി അങ്ങനെ പല വിഭാഗത്തിൽപ്പെട്ട ധാരാളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് ജൂൺ ഒന്നാം തീയതി തന്നെ ലൈബ്രറി പുസ്തകങ്ങൾ കൊടുക്കുകയും കുട്ടികളെ വായനയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ വായന വാരത്തോടനുബന്ധിച്ച് കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ നൽകി അമ്മ വായന ,എന്ന പദ്ധതി വളരെ വിജയകരമായി തന്നെ നടപ്പിലാക്കുന്നു .പുസ്തക ആസ്വാദനക്കുറിപ്പുകൾ വായനകുറിപ്പുകൾ വാങ്ങുകയും ഏറ്റവും നല്ല ആ വായനക്കുറിപ്പുകൾക്കും ആസ്വാദനക്കുറിപ്പുകൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു .ഏറ്റവും നല്ല വായനക്കാരായ അമ്മമാരെ സ്കൂളിൽ വിളിക്കുകയും ആദരിക്കുകയും അവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നത് വർഷങ്ങളായിട്ട് നടക്കുന്ന പ്രവർത്തനമാണ്. എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും പുതിയവ മാറ്റി മേടിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട് .വർഷത്തിൽ ഒന്ന് കുട്ടികളെക്കൊണ്ട് എല്ലാ പുസ്തകങ്ങളും ഇനം തിരിച്ച് വൃത്തിയാക്കി വെക്കുകയും ചെയ്യുന്നത് സാധാരണയാണ്. പഠനപ്രവത്തനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് പാഠഭാഗം പഠിപ്പിക്കുന്ന അതിനോടൊപ്പം തന്നെ അവരിൽ എത്തിച്ചു കൊടുക്കുകയും എല്ലാ കുട്ടികളും അത് വായിച്ചു എന്ന് അധ്യാപകർ ഉറപ്പുവരുത്തുകയും ചെയ്യുന്നു.എല്ലാവർഷവും ആർ എം എസ് . ,.എസ്.എസ്.കെ നിന്ന് ലഭിക്കുന്ന ഫണ്ടുകൾക്കൊണ്ട് പുതിയ പുസ്തകങ്ങൾ മേടിക്കുകയും അങ്ങനെ ലൈബ്രറി വളരെ വിപുലമാക്കുകയും ചെയ്യുന്നു.