മനുഷ്യാ നീ നിന്നെ തിരിച്ചറിയും നിമിഷമിതാ
ഇന്നു നീ വിറങ്ങലടിച്ചു വീടിനുളളിൽ
കൊറോണ എന്ന മഹാമാരിയെ പേടിച്ചു വിറച്ചിടുന്നു
ശ്വാസവും ഉമിനീരും പേടിച്ച്
നേട്ടോടും ഓടി മറഞ്ഞിടുന്നു.
ജാതി മത ഭ്രന്താൽ നി നിൻെറ
സ്വന്തം കൂടെപിറപ്പുകളെ കൊന്നാടക്കിയപ്പോൾ
അറിഞ്ഞോ നി അന്ന് അവരുടെ തിരാവേദനയും നിലവിളിയും
കണ്ടില്ലെന്ന് നടിച്ചു നീ മർത്യാ
മനുഷ്യരെ ഒന്നിപ്പിക്കാൻ ഈശ്വൻ
മഹാപ്രളയത്തെ വിട്ടയച്ചു അന്നും പഠിച്ചിലേ നീ
കണ്ണീരിൽ കുുതിർന്ന പാഠങ്ങളെറേയും
എന്നിടും നിലയ്ക്കാതെ ഇപ്പോഴിതാ
കൊറോണ എന്ന മഹാദുരിതവും പേറി
മനുഷ്യൻ മുഖം പൊത്തി ഒാടിയലയുന്നു മറയുന്നു.
മർത്യൻ മർത്യനെ തന്നെ ഭയന്നോടുന്നു.
വലിച്ചെറിയു നിൻെറ മൂഖം മൂടിക്കൾ
തിരിച്ചറിയുന്നു നീ നിൻെറ കൂടാപ്പിറപ്പുകളെ
സ്നേഹവും ഒരുമയും ചാലിച്ചു നീ
ചേർത്തു പിടിക്കു നീ നിൻെറ കൂടാപിറപ്പുകളെ.