മലകളും പൂക്കളും ചൂടി വർണ്ണഭമായി
കാതിൽ തേനൂറും പാട്ടുമായി
കാലത്തിൽ കഥകളെ കാറ്റിൽ പറത്തി-
യൊര കാലമെത്രയും മാഞ്ഞു പോയി
കാലത്തിൽ ഗതികളെ ഭേതിച്ചു നിന്നൊരാ
ശോഭയാം ഹരിതകമെത്രയും
നോവുകളായിന്നു മറയുന്നിതാ
ഒാർമ്മതൻ നിഴല്ലായ് മറയുന്നിതാ
കാലത്തിൻ ശരമേറ്റ് പിടയുന്ന
കിളിമകൾ പാടുന്നു ഒാർമ്മ തൻ നോവുകൾ
ഇന്നിതാ അറിയുന്നുവോ നീ
എന്നിലെ ജീവൻെറ തുടുപയോഗക്കാലം
ചുട്ടുപൊളളുന്നോരെ ഗോളമെത്രയും
തീക്കാനാലാടുന്നതുപോലെ തോന്നി
ഒരു നുളളി നീരിനായി കേഴുന്നൊര-
മ്മയാം ഭൂമിയെ കാണുന്നിതാ ഞാൻ
തേടുന്നു അവൾ തന്നിലെക്ക്-
ക്കറിയാതെ ചികയൊന്നോരെ
പഴകിമറഞ്ഞൊരെ കാലത്തിൻ ഗന്ധവും
ഒാർമ്മായായി തീരുന്നു ചിരകാലമെത്രയും