ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ഡിസൈൻസ് ലൈബ്രറിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്‌. പരമ്പരാഗതമായ ഗ്രന്ഥശാലകളിൽ നിന്ന് വ്യത്യസ്തമായി  ഭിത്തിയോട് ചേർത്ത് ആകർഷകമായ രീതിയിൽ ഷെൽഫുക്കൾ ക്രമീകരിച്ചും നടുഭാഗത്ത് കുട്ടികൾക്ക് വിശാലമായ വായനാമുറിയൊരുക്കിയും പുസ്തകങ്ങളുടെ കാറ്റലോഗിങ് പൂർണ്ണമായും സോഫ്റ്റുവെയറിലേക്കു മാറ്റിയുമാണ് ലൈബ്രറിയുടെ സഞ്ചാരം. നിരവധി പത്രമാസികൾ, അനുകാലികങ്ങൾ ഇതര പ്രസിദ്ധീകരണൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. പഠനത്തിനും വായനക്കും റഫറൻസിനും മികച്ച അന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിന് പുതിയ ദിശാബോധം പകരാൻ ഗ്രന്ഥശാലക്ക് കഴിയുന്നു.