മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശ്രീനിവാസ രാമാനുജന്റെ ഗണിത ശാസ്ത്ര സംഭാവനകളെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ പ്രത്യേക പരിശീലന ക്ലാസ്സ് നടത്തി. ജോമട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ ബിനു ആന്റണി സബ്ബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും തുടർന്ന് വന്ന വർഷത്തിൽ ഷാഫി കെ എസ് A ഗ്രേഡും കരസ്ഥമാക്കി. ലോകത്തിലെ  ഗണിത ശാസ്ത്രഞ്ജരെ കുട്ടികൾക്ക്  പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഗണിതശാസ്ത്രഞ്ജരുടെ പോസ്റ്റർ നിർമ്മാണം നടത്തി.  ദ്വൈമാസ പരിപാടിയായി സംഘടിപ്പിക്കുന്ന ഗണിത ക്വിസ് കുട്ടികളിൽ ഗണിതത്തോടനുള്ള താൽപര്യം വർദ്ധിപ്പിക്കുവാൻ സഹായിച്ചു.ചതുഷ് ക്രിയകളിൽ പിന്നാക്കം നിൽക്കുന്നവരെ ഉൾപ്പെടുത്തി പരിശീലന ക്ലാസ്സ് നടത്തി.