കൂടുന്നിതല്ലോഫാക്ടറികൾ......
ഉയർന്നു പൊങ്ങീടുന്നു മലിനവായു
അറിയുന്നതുണ്ടോ നിങ്ങളെല്ലാം
നശിക്കുന്നു നമ്മുടെ ഭൂപ്രകൃതി
പണ്ടൊരുകാലമുണ്ടായിരുന്നു
പ്രകൃതിയെദേവിയായ്കണ്ടിരുന്നു
തെളിനീര് നൽകിയത് അവളായിരുന്നു
ശ്വാസംകനിഞ്ഞതുഅവളായിരുന്നു എന്നാൽഎപ്പോഴോമനുജന്റെ മനസിലുദിച്ചൊരുസ്വാർത്ഥതയ്ക്കിരയായപ്രകൃതിയിന്നു ഭൂമിയെഅമ്മയെന്നോതിയ
വാക്കിനെഅവളന്നിറക്കിവിട്ടു
തുളസിത്തറയില്ലനാമജമില്ല
ചാണകംമെഴുകിയമുറ്റമില്ല
കുഞ്ഞിക്കിടാവുകൾക്കോടേണ്ട മുറ്റത്തു
ടൈലുകൾപാകിപരിഷ്കരിച്ചു
ഓലപ്പീപ്പികൊണ്ടൂതികളിക്കേണ്ട
കുഞ്ഞിന്റെകയ്യിൽമൊബൈൽഫോൺ കോരിക്കുടിക്കേണ്ടവെള്ളത്തിലൊക്കെയും
മാരകമായവിഷംകലർത്തി ആളൊഴിഞ്ഞുള്ളൊരുവഴിവക്കിലെല്ലാം
ചവറിന്റെചാക്കുകൾകുന്നുകൂടി
മനുജന്റെജീവിതശൈലികൾ കാരണം
ഭീകരരോഗങ്ങൾനാട്ടിലെത്തി
കോടിക്കണക്കിനുജീവനെടുക്കാനായ്
കോരിച്ചൊരിഞ്ഞമഹാമാരിയായ്
പ്രകൃതിയുടെ ശാപമിതു
മാനവൻ ചെയ്തൊരു പാപത്തിൻ ഫലമിതു.