ഭാരമാണ് കൊടും ഭാരമാണ്
ഒരു കുഞ്ഞു തടവറക്കാലം
നീറ്റലാണ് കൊടും നീറ്റലാണ്
കോവിടിന്റെ സംഹാര നൃത്തം
മാനവരാശിതൻ ചോര കുടിക്കുന്ന
രാക്ഷസനാകും കൊറോണ
ഈ കുരുക്ഷേത്ര യുദ്ധത്തിൻ
സാക്ഷിയായ് തീരുന്നു മാനവൻ , മർത്യൻ
ഈ മഹാ മറിയം കോവിഡിനെ എതിരിടാൻ
നീറുന്നു പിടയുന്നു ലോകം
തളരില്ല തോൽക്കില്ല തോറ്റുകൊടുക്കില്ല
ഭൂമിതൻ മക്കളാം നമ്മൾ
രാജവെന്പാലപോൽ പത്തി വിടർത്തി
നിൽക്കും കോവിടെ നിനക്കയുസ്സില്ല
നീയും നിൻ കൂട്ടരും എത്ര ശ്രമിച്ചാലും
കീഴടങ്ങില്ല നാം മക്കൾ
ശാസ്ത്രവും മനുഷ്യരും ഒത്തു ചേർന്നങ്ങനെ
നിന്നെ തുരത്തിടും ഞങ്ങൾ
ഈ തടസ്സ കാലമാണ് തടവറ കാലത്തെ
പോരാട്ടമായി തീർക്കും ഞങ്ങൾ
ഇനിയും തുടരും തുടർന്നിടും
ഞങ്ങളീ പോരാട്ടം കോവിഡിനെതിരെ