ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ വൃത്തിയാക്കൂ.. പ്രതിരോധിക്കൂ..

വൃത്തിയാക്കൂ.. പ്രതിരോധിക്കൂ..



കാലം കരുതിവെച്ച പ്രതികാരച്ചീളുകൾ

അറുത്തുമാറ്റിയ ഭൂമിയിൽ
അടർന്നുവീണു

പല പേരിലായറിയുന്ന പകർച്ചവ്യാധികൾ

പുരയിടം കാവലായി നിന്നു

പൊലിയുന്നു ജീവൻ പൊടിയുന്നു കണ്ണീർ

പരതുന്നു കണ്ണിൽ പൊടിയിടാതെ

അനുഭവിച്ചറിയുക ലോകമൊന്നായ്

അകലെ ഇരിക്കുക പാരിലൊന്നായ്
ഓരോരോ രോഗപ്രതിരോധത്തിനും
ശുചിത്വം വെടിയുണ്ടകളായ്മാറി

ഘടികാരം കറങ്ങുന്നതേയുള്ളൂ

പ്രകൃതി ഉറങ്ങിയിട്ടില്ല മടങ്ങിയിട്ടുമില്ല

ഇറങ്ങൂ പ്രതിരോധിക്കൂ

അല്ല വൃത്തിയാക്കൂ

കാരണം ഇനി കാലത്തെ പഴിക്കാനാവില്ല


ഹംന സി ടി
8 ബി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം