സ്ട്രീറ്റ് ലൈറ്റുകൾക്കിടയിലെ നിഴലുകളിപ്പോൾ വിരലെണ്ണാം
ഇരുട്ടിൽ വെളിച്ചമായെത്തുന്ന ചക്രങ്ങളും
നിമിഷാർധം കൊണ്ട് മാറിയീ ലോകം
അതിരാവിലെ ഇറങ്ങിയോടും കൂട്ടം
അന്ന് പുരോഗതിയുടെ മുദ്ര
ഇന്നത് രാജ്യത്തിന് ദ്രോഹം
മാലാഖമാരുണ്ടിവിടെ ലാത്തിവീശുന്ന
വരുംശ്വാസം പകരുന്നവരും
വീണുപോയവർക്ക് കൈകൊടുക്കുമ്പോൾ
രക്തസാക്ഷികളായവർ
ആ വീഡിയോകൾക്കുമുമ്പിൽ
നിറയുന്ന കണ്ണുകളുണ്ട്
ഭൂതകാല മോർത്തിടാം
നേരെയായിടാം ഭാവിക്കായി