ജി.എച്ച്.എസ്. പാച്ചേനി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഭംഗിയായി ആഘോഷിച്ചു. നവാഗതർക്ക് പൂച്ചെണ്ടുകൾ നൽകി വരവേറ്റു. സ്കൂളിലെ SPC, JRC, Little Kites, പിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നവാഗതരെ ഉൾകൊള്ളിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചു. ഹാളിൽ വച്ചു നടന്ന പൊതു ചടങ്ങിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ പാഠ്യ -പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു.