നല്ലൊരു പൂരവും വിഷുവും അടുത്തു
അതിനും മുമ്പേ ഇതാ കോവിഡും വന്നു
വിഷുവെന്നാലുമൊന്നാ ഘോഷിക്കാമെന്നാൽ
ലോക് ഡൗണും വന്നു എൻ രാജ്യത്തിലേക്ക്.
കോവിഡിതാ എന്നുടെ രാജ്യത്തിലെത്തി
ഇപ്പോഴിതാ എൻ കേരളത്തിലുമെത്തി
നാളുകളിങ്ങനെ കഴിയുന്തോറും എൻ-
നാട്ടിലിതാ കോവിഡ് കൂടുന്നേയുള്ളൂ..
എങ്കിലുമെൻ കേരളത്തിലുണ്ടിപ്പോൾ
നല്ലൊരു ശുശ്രൂഷയും സംരക്ഷണവും
അതുകൊണ്ടെന്താ ഇപ്പോൾ പ്രായമായവരും
രോഗം ഭേദമായ് ഭവനത്തിലെത്തി.
ഈ കൊറോണയെ നാം ഒന്നിച്ചു നേരിടും
ലോക് ഡൗണും പാലിച്ച് വീട്ടിലൊതുങ്ങും
അപ്പോഴോ എൻ രാജ്യം അഭിമാനപൂർവ്വം കൊറോണയ്ക്കൊരന്ത്യാഞ്ജലി അർപ്പിക്കും.