ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ

   വായനാദിനാചരണവും വായനാവാരവും
   വായനാമത്സരം
   നല്ല വായനക്കാരെ തെരഞ്ഞെടുക്കുക
   വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം
   പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക
   ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക

തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

ഒപ്പത്തിനൊപ്പം

ലക്ഷ്യങ്ങൾ


  • എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ
  • മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ
  • പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും
  • വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ
  • ടീം ടീച്ചിംഗ്
  • പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും
  • 3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
  • നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം
  • COUNCILING ക്ലാസുകÄ
  • രക്ഷിതാക്കളുടെ മീറ്റിംഗുകÄ
  • രാത്രി സമയങ്ങളിൽ Special Cornner PTA കÄ
 

അധ്യാപക ദിനം


ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മൾ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം. മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചർമാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തിൽ ക്ലാസെടുക്കാൻ ലഭിച്ചത് അവർക്കു വേറിട്ട ഒരനുഭവമായി. അതിനു മുൻപ് അസംബ്ലി ചേരുകയും ഇവിടുന്ന് സർവ്വീസിൽ നിന്നും വിരമിച്ച കുഞ്ഞാലൻ കുട്ടി മാസ്റ്റർ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതും കുട്ടികൾക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകൻ എങ്ങനെയായിരിക്കണം അയാൽ കുട്ടികളെ എങ്ങനെ നേർവഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടർന്ന് കുട്ടികൾ അവരുടെ അധ്യാപകർക്ക് അധ്യാപകദിന സമ്മാനങ്ങൾ നൽകി ആദരിച്ചു.