ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2026-27
പുതുവർഷത്തിന് വർണ്ണാഭമായ തുടക്കം
1/6/2026
പന്നിപ്പാറ: കളിചിരികളും ആവേശവുമായി പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം. 2026-27 അധ്യയനവർഷത്തെ സ്കൂൾതല പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ സഹലാ നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകളെ അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് സഹീർ ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, പി.ടി.എ വൈസ് പ്രസിഡന്റും എസ്.ഡബ്ലിയു.സി ചെയർമാനുമായ അബ്ദുൽ കരീം, വാർഡ് മെമ്പർ പ്രദീപ്, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റന്റ് പി. മുഹമ്മദ്, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി മധുര വിതരണവും നടത്തി. തുടർന്ന് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസും അഭിരുചി പരീക്ഷാ പരിചയപ്പെടുത്തലും നടത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈസ്കൂൾ തലത്തിൽ ഐ.ടി രംഗത്ത് വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകൾ തുറന്നുനൽകുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പുതിയ ബാച്ചിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. 'ലിറ്റിൽ കൈറ്റ്സ് എന്നാൽ എന്ത്?', 'സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാം?', 'അഭിരുചി പരീക്ഷയെ എങ്ങനെ ഭയമില്ലാതെ നേരിടാം' തുടങ്ങിയ വിഷയങ്ങളിൽ മുതിർന്ന അംഗങ്ങൾ വിശദമായ ക്ലാസ്സ് എടുത്തു. ഡിജിറ്റൽ സാക്ഷരതയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിൽ പന്നിപ്പാറ ജി.എച്ച്.എസ് മുൻപന്തിയിലാണെന്ന് തെളിയിക്കുന്നതായിരുന്നു സെഷനുകൾ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നജ് വ, ഫാത്തിമ ഹെസ്സ, ഫാത്തിമ റന, മുഹമ്മദ് ഫർഹാൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.