സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LP, UP, HS വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടത്താനുള്ള സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിൽ പരിശീലനം നേടുന്നതിനായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചു വരുന്നു. ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനായി PHYSICS ,CHEMISTRY, BIOLOGY ലാബുകൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പാഠ്യേതര വിഷയങ്ങിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന SPC യൂണിറ്റും JRC യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ LITTLE KITES യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ഒരു ആകർഷണമാണ്. വിദ്യാർത്ഥികൾക്ക് നല്ല പോഷകാഹാരം ലഭ്യമാക്കുന്നതിനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ വിഭാഗവും ഈ വിദ്യാലയത്തിലുണ്ട്.