ജി.എച്ച്.എസ്. നെച്ചുള്ളി/ഹൈസ്കൂൾ
ജി എച്ച് എസ് നെച്ചുള്ളി ഹൈസ്കൂൾ വിഭാഗം 1962ൽ എലമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1990 ൽ യുപിസ്കൂൾ ആയും 2013 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 8,9,10 ക്ളാസ്സുകളിലായി 185 ഓളം കുട്ടികളും 8 അധ്യാപകരുമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്.ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ മുറികൾ എന്നിവ മികച്ച രീതിയിലുള്ള അധ്യയനം ഉറപ്പാക്കുന്നു.പഠനത്തോടൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നു.ഗ്രാമത്തിന്റെ ഐശ്വര്യമായ ഈ പൊതുവിദ്യാലയം സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പ്രവ൪ത്തിക്കുന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപകരും കുട്ടികളും പ്രവർത്തനനിരതരാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |