പരിസ്ഥിതി

ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്കൃതർ ഇന്ന് അവകാശപ്പെടുന്നവരാണ് ഏറ്റവുമധികം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാൻ ആവില്ല.

വനനശീകരണം, ജലമലിനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായ ശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക്, അമിത ശബ്ദം, അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എല്ലാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു. വനങ്ങൾനശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു. അന്തരീക്ഷ മലിനീകരണം ഭീകരമായി മാറുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. വ്യവസായശാലകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. നദികൾ, തടാകങ്ങൾ, കിണറുകൾ എന്നിവയിലെ ജലം മലിനമായിരിക്കുന്നു.

കീടനാശിനി പ്രയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായി ത്തീരുന്നു. കീടനാശിനികൾ യഥാർത്ഥത്തിൽ ജീവനാശിനികളാണ്. കാസർഗോഡ് എൻഡോസൾഫാൻ ദുരന്തം നാം നേരിട്ട് അനുഭവിച്ചറിഞ്ഞു .മണ്ണും ജലവും മലിനമാകും. പല രാസ മാലിന്യങ്ങളും വായുവിലേക്ക് കലർന്ന് അന്തരീക്ഷത്തെയും മലിനമാക്കുന്നു.

എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണ ഉറപ്പുവരുത്തേണ്ടത് മനുഷ്യൻറെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടി ഇരിക്കുന്നു. കാലാവസ്ഥയെ രക്ഷിക്കുക എന്നുള്ളതാണ് പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു മാർഗം വളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലെ കോമ്പൗണ്ടിൽ ഉം മരം വെച്ചു പിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണ്.മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ കാൻസർ അടക്കമുള്ള പല മാരകരോഗങ്ങൾക്കും കാരണമാകുന്നു.

എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് മനുഷ്യന്റെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥയെ സംരക്ഷിക്കുക എന്നുള്ളതാണ് പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു മാർഗം.വീട്ട‍ുവളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലെ കോമ്പൗണ്ടിലും മരം വച്ചു പിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണ്.

ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മയ്ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ച് കൈകോർക്കാം. ശാസ്ത്രവും സാങ്കേതികതയും ശരിയായ രീതീയിൽ ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം .അങ്ങനെ പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിർത്താം .പ്രകൃതിയോടിണങ്ങി ജീവിക്കാം . വികസനം ഭൂമിയെ നോവിക്കാതെ തന്നെയാകട്ടെ .എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം. ഇനി ഭൂമിയെ നോവിക്കയില്ലെന്ന് പ്രതിജ്ഞ എടുക്കാം.


വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തണം. മലിനീകരണത്തിൽ നിന്ന് മുക്തി നേടാൻ ഓരോ വ്യക്തിയും ശ്രമിക്കണം. പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യന്റെ തന്നെ താളം തെറ്റ‍ുമെന്ന് കാര്യം എല്ലാവരെയും ഓർമ്മപെടുത്തണം.

ലിജീന ബിജ‍ു
5 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം