ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/മാലിന്യമുക്തം
മാലിന്യമുക്തം
ഈ കാലഘട്ടത്തിൽ നമ്മുടെ ചർച്ച വിഷയമാണല്ലോ കോറോണ (കോവിഡ് 19). ഇതിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ലോക്ഡൗൺ തീരുമാനിച്ചിരിക്കുന്നു അതിനാൽ നാം കടുത്ത പ്രതിസന്ധിയിലാണല്ലോ ഇപ്പോൾ ശുചിത്വം ശീലമാക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. അത് ശിക്ഷാർഹമാണ്. ഓരോ സ്ഥലത്തും നാം തുപ്പുമ്പോഴും അത് സഹജീവികളുടെ ജീവനെയാണ് അപകടപ്പെടുത്തുന്നത്. ശൗചാലയങ്ങൾ ഇല്ലാത്ത കോടികൾ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. വ്യക്തിപരമായ ശുചിത്വം പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കുമ്പോൾ മറ്റ് രോഗങ്ങൾ കയറി വരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പരിസരശുചിത്വം അത്യാവശ്യമാണ്. മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻ ഈ കോവിഡ്ക്കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട്. </p?\>
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |