1) പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

2) 2022 ഫെബ്രുവരി 19

ഔഷധത്തോട്ടം ഉദ്ഘാടനം

നേതൃത്വം: പരിസ്ഥിതി ക്ലബ്

Govt HS കുടവൂർക്കോണം അങ്കണത്തിൽ തയാറാക്കിയ ഔഷധ - പച്ചക്കറിത്തോട്ടം ബഹുമാനപ്പെട്ട ചിറയിൻകീഴ് MLA ഔഷധത്തൈ നട്ടു കൊണ്ട് സ്കൂളിന് കൈമാറി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്കൊപ്പം നാട്ടുകാരും പങ്കെടുത്ത പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് അംഗം ശ്രീകല, പ്രഥമാധ്യാപിക ശ്രീമതി ശൈലജ ദേവി , PTA പ്രസിഡൻ്റ് സുനിൽകുമാർ ,മുൻ PTA പ്രസിഡൻ്റ് നസീർ , പ്രസ്തുത സ്കൂളിലെ അധ്യാപകൻ കൂടിയായ രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഒര് ഔഷധച്ചെടിയോടൊപ്പം ഒര് പച്ചക്കറിതൈകൂടി നട്ട് കൊണ്ട് 'ഒര് ഔഷധച്ചെടിയ്ക്ക് ഒര് പച്ചക്കറി തൈ' എന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിയ്ക്കുന്നത്. ദീർഘകാല സസ്യങ്ങളായ ഔഷധച്ചെടികൾ ട്രിപ്പ് ഇറിഗേഷൻ്റെ സഹായത്തോടെ വളരുന്നതിനൊപ്പം ഹ്രസ്വകാല വിളയായ പച്ചക്കറിയും വളരും. MLA യുടെ ശുപാർശയോടെ

പാലോട് ബൊട്ടാണിയ്ക്കൽ ഗാർഡനിൽ നിന്നും ശേഖരിച്ച ഔഷധചെടികൾ ട്രിപ്പ് ഇറിഗേഷൻ്റെ സഹായത്തോടെ ഉപയോഗിയ്ക്കാൻ പാകത്തിനാണ് സ്കൂളിന് നൽകിയത്.

eco 4

3) 21/02/22

കോവിഡാനന്തര തിരിച്ച് വരവ് പച്ചക്കറിതൈ നട്ടും ഔഷധത്തൈ നട്ടും ആഘോഷിച്ചു

നേതൃത്വം: പരിസ്ഥിതി ക്ലബ്

Govt കുടവൂർക്കോണം HS ൽ എക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറിതൈ നടീലും ഔഷധത്തൈ നടീലും നടന്നു.

സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കൃഷിയിടത്തിൽ പച്ചക്കറിത്തൈ നട്ടും ഔഷധ തൈ നട്ടും കോവിഡാനന്തര തിരിച്ച് വരവ് ആഘോഷിച്ച് കുടവൂർക്കോണം സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും.

നൂറ്റി ഇരുപത്തഞ്ചോളം തടങ്ങളിൽ 51 ഇനങ്ങളിലായി നൂറ്റി ഇരുപത്തേഴ് ഔഷധച്ചെടികളും ഇരുനൂറ്റി അൻപതിൽ പരം പച്ചക്കറിത്തൈകളും നടാൻ കഴിഞ്ഞു.

കോവിഡാനന്തര തിരിച്ച് വരവ് പച്ചക്കറിതൈ നട്ടും