മഹാമാരിയായി പിറന്നു നീ
ഭൂമിയെ ഉണർത്തുവാൻ
മനുഷ്യരാശിതൻ കൈകളിൽ
അമ്മാന മാടുമീ ഭൂമിതൻ
ജീവൽ തുടിപ്പുകൾ
എണ്ണമറ്റ ജീവന്റെ കണ്ണികൾ
അദ്രശ്യമായൊരു ചെറു
ജീവിതൻ കേളികൾ
ഇന്ന് നിനക്ക് കൂട്ടിലടക്കപെട്ട
പക്ഷിതൻ ബന്ധനം
ഇന്നുനീ അനുഭവിച്ചറിയുന്നുവോ
ഇത് ഭൂമിതൻ ജീവൻ
തളിർക്കുന്നകാലം
നീയൊഴികെ എല്ലാം സ്വതന്ത്രർ
മനുഷ്യാ ഇന്ന് നീ ഓർത്തീടേണം
നാമെല്ലാമൊന്നുപോൽ
പെറ്റമ്മതൻ ഭൂമിക്ക്