നാശക്കാരി

ഭീതി പരക്കുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി
ഭീകരനാവുന്ന കൊറോണ എന്ന നാശക്കാരി
ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'......
കോവി ഡിനെ ഭയന്ന് നിശ്വാസമായ്...
പ്രളയം കഴിഞ്ഞു പലതും മറന്നു
കാലന്റെ വിളിയായി എത്തി നി പ
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി
വീണ്ടുമതാ കൊറോണയായും കോവിഡായും
മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു
ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി .

മുർഷിത
6 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത