രോഗപ്രതിരോധം

ഇന്ന് നാം ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിയിരിക്കുകയാണ്. ഇതുപോലുള്ള മഹാമാരികളും അസുഖങ്ങളും വരാനുള്ള പ്രധാനകാരണം മനുഷ്യരായ നമ്മുടെ പ്രവർത്തി തന്നെയാണ്. ഇതിൽ നിന്നും രക്ഷനേടുന്നത്തിനുവേണ്ടി ആദ്യമായി നാം പ്രകൃതിയെ സംരക്ഷിക്ക ണം.അതായത് മരങ്ങൾ, കുന്നുകൾ, വയലുകൾ, ജലാശയങ്ങൾ എല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അവയെനശിപ്പിക്കാതിരിക്കുക, അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രകൃതിയിൽനിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പാചകംചെയ്തു കഴിക്കുക. അതിലുടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാൻ കഴിയും. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക.കൃഷിയിടങ്ങളിലും മണ്ണിലും ജോലി ചെയ്തു പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി ഒരു പരിതിവരെ നേടാൻ സാധിക്കും.

അനുശ്രീ
9A ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം