പാലിക്കാം നമ്മുക്കൊറ്റ- ക്കെട്ടായി വിമുഖതയില്ലാതെ..
നമുക്ക് വേണ്ടി ഗവണ്മെന്റ് നൽകിയ നിർദേശചട്ടങ്ങൾ...
അണിയാം അണിയാം മാസ് ക്കുകൾ അങ്ങനെ.....
കഴുകാം കഴുകാം കൈകൾ അങ്ങനെ.......
തടഞ്ഞുനിർത്താം മാനവ രാശിയെ പിടിച്ചുകുലുക്കിയ ഭീകരനെ.......
പെട്ടന്നകന്ന പ്രിയർക്ക് പകരമാ- യി തളിർത്തുവരുന്ന ചെറു നാമ്പുകളും അവയിലെ തേൻ നുകരാൻ എത്തുന്ന വണ്ടുകളും എന്നോട് ചങ്ങാത്തത്തിനെത്തി.
മറ്റുകലകൾക്കപ്പുറം പാച കവും ഒരു കലയാണെന്ന് പഠിപ്പിച്ചമ്മ..........
ആദ്യമായി കൈക്കോട്ടെടൂത്ത് കിളക്കാൻ പഠിപ്പിച്ച അച്ഛൻ
വീട്ടിലെ കൂട്ടാളിയായ എന്റെ അനിയൻ......
ഇവരോടൊപ്പം വീടിനകത്തള- ത്തിൽ സമാധാനമായി ഇരിക്കാൻ കല്പിച്ച കേര- ളത്തിന്റെ നേതാക്കൾ........
ഒരേ പാത..... ഒരേ മാർഗം...
ഒരേ ലക്ഷ്യം നമുക്കിന്ന്.....
തടഞ്ഞുനിർത്താം മാനവ രാശിയെ പിടിച്ചുകുലുക്കിയ ഭീകരനെ.................