ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം
GMHS കരിപ്പോളിൽ സെപ്റ്റംബർ 22 ന് സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു.സ്കൂൾ അസംമ്പ്ലി ചേരുകയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനപ്രതിജ്ഞ എടുക്കുകയും ചെയ്തു. 9A ക്ലാസ്സിലെ ഫാത്തിമ ഫഹ്‌മാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.സ്വാതന്ത്ര്യ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് സ്കൂളിലെ ബഹു. ഹെഡ് മിസ്ട്രെസ് ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ് മാസ്റ്റർ മുരളീധരൻ, ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അഭിധ എന്നിവർ സംസാരിച്ചു.