സ്കൂൾ ശാസ്ത്രരംഗം ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

വീട്ടിലൊരു പരീക്ഷണശാല

വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ശാസ്ത്ര രംഗം ഗ്രൂപ്പ് നിലവിൽ വന്നത്.വ്യത്യസ്തങ്ങളായ കഴിവുകളുള്ള കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ അനുസരിച്ചുള്ള മേഖലകളിൽ സവിശേഷ അനുഭവങ്ങൾ ലഭിക്കുകയെന്നതാണ് ശാസ്ത്ര രംഗത്തിന്റെ ലക്ഷ്യം.വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്.അത്തരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ടും കുട്ടികളുമായി സംവദിച്ചും സ്കൂൾശാസ്ത്രരംഗത്തിന്റേയും മീറ്റ്@ കരിപ്പൂരിന്റേയും ആഭിമുഖ്യത്തിൽ അധ്യാപകനും ശാസ്ത്ര പ്രചാരകനും,അമച്വേർ ആസ്ട്രോണമിസ്റ്റുമായ ശ്രീ ഇല്യാസ് പെരിമ്പലം ഞങ്ങളോടൊപ്പം ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.

വീട്ടിലൊരു ശാസ്ത്രലാബ്

കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അധ്യാപകനായ സജയകുമാർ സാറാണ്.വീടുകളിൽ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനുള്ള പരീക്ഷണങ്ങൾ രക്ഷകർത്താക്കൾ ചെയ്തു പഠിച്ചു.

ടെസ്‍ല പെഡഗോഗി പാർക്ക് സന്ദർശനം

ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രക്ലബ്ബ് അംഗങ്ങളും അധ്യാപകരും Tesla Pedagogy Park സന്ദർശിച്ചു.ശാസ്ത്ര പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ള പല പരീക്ഷണങ്ങളും അവർക്കവിടെ ചെയ്തുനോക്കാൻ സാധിച്ചു.ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി ഒരുക്കുകയും ചെയ്ത സുരേഷ്സാറുമായി കുട്ടികൾ സംവദിച്ചു.