ഞങ്ങളുടെ നഴ്‌സറി ക്ലാസ്സിലുണ്ട്
അക്ഷരം ചൊല്ലിത്തരുന്നോരമ്മ
അറിവ് പകർന്നു തരുന്നൊരമ്മ
അമ്മയെപ്പോലൊരു ടീച്ചറമ്മ !
ഉണ്ണികൾ ഞങ്ങൾക്ക് നല്ല നല്ല
പാട്ടുകൾ പാടിതരുന്നൊരമ്മ
മുത്തശ്ശിയെപ്പോലെയെന്നും മെന്നു
കഥകൾ പറഞ്ഞിടും ടീച്ചറമ്മ
ഈചെയ്യും പൂച്ചയും കഞ്ഞിവെച്ച
കഥ പറഞ്ഞിടുമെന് ടീച്ചറമ്മ
ആമ കുരങ്ങനും കളിച്ച
കഥ പറഞ്ഞിടുമെന് 'അമ്മ
ഞങ്ങളുടെ നഴ്സ്സറി ക്ലാസ്സിലുണ്ട്
അക്ഷരം ചൊല്ലിത്തരുന്നോരമ്മ
അറിവ് പകർത്തിതരുന്നൊരമ്മ
അമ്മയെപ്പോലൊരു ടീച്ചറമ്മ!