കോവിഡ് 19
ജനാലയ്ക്കരികിൽ വന്നു
കുരുവി ചോദിച്ചു;
ആരാ നിന്നെ കൂട്ടിലടച്ചേ??
ഒന്നും തിരിച്ചു പറഞ്ഞില്ല...
അത് ചിറകുവിടർത്തി...
അടച്ചിട്ട കൂട്ടിൽ ഞാൻ.
ഇടയ്ക്ക് കൈ കഴുകി
ഒപ്പം മനസും....
തൊടിയിലിറങ്ങി ശുചിത്വത്തിന് കൂട്ടായി.
കൂട്ടം കൂടാതെ ഒറ്റയ്ക്ക്
ഇരുന്നു.. കരുതലായി.. !
നാടിനെ രക്ഷിക്കാൻ
കൊറോണയെ ഓടിക്കാൻ
ഞങ്ങളുമൊരുങ്ങി...
ഒന്നായി നിന്നാൽ നാം
അതിജീവിക്കും...
വീണ്ടും പുലർക്കാലം
വന്നു നിൽക്കും.... !!!