ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/പരിസ്ഥിതി*
പരിസ്ഥിതി
"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി. ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി. ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി. ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി" നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ള ഒരു സന്ദേശമാണ് ഒഎൻവി കുറുപ്പിൻറെ ഈ കവിത. പരിസ്ഥിതി സംരക്ഷണം ഇപ്പോൾ നമ്മൾ ഓരോരുത്തരുടെയും ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ് . വികസനത്തിന് വേണ്ടി മനുഷ്യർ ചെയ്യുന്ന ഓരോ പ്രവർത്തികളും അത് മനുഷ്യനു തന്നെ വിനയായി തീരുകയാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, സാങ്കേതികവിദ്യ, വാഹനങ്ങളുടെ കടന്നുകയറ്റം, ഫാക്ടറികളിൽ നിന്നുള്ള പുക എന്നിവ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാതിരുന്നാൽ അത് നമ്മുടെ നിലനിൽപ്പിനെതന്നെ ബാധിക്കുന്നു. സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥ മാറുകയും മനുഷ്യൻറെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുന്നു. ജലം മനുഷ്യൻൻെറ ആവശ്യഘടകങ്ങളിൽ ഒന്നാണ് . ജലസ്രോതസ്സുകൾ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നദികളിൽ പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും വലിച്ചെറിഞ്ഞ് ജലം മലിനമാക്കുന്നു. ഫാക്ടറികളിൽ നിന്നും തുറന്നു വിടുന്ന മലിനജലം നദികളിലേക്ക് ഒഴുക്കി വിട്ടും മനുഷ്യർ ജലം മലിനമാക്കുന്നു . പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് വൃക്ഷങ്ങളാണ് . ജനവാസം കൂടുന്നതിനനുസരിച്ച് മനുഷ്യർ കാടുവെട്ടിത്തെളിച്ച് വാസയോഗ്യമാക്കി. അതോടുകൂടി മണ്ണിടിച്ചിൽ വെള്ളപ്പൊക്കം എന്നിവയുണ്ടായി . വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. ഫാക്ടറിയിൽ നിന്നുള്ള പുക, വാഹനങ്ങളുടെ പുക എന്നിവ അന്തരീക്ഷത്തിൽ കലർന്ന് വായു മലിനമാക്കുന്നു. ഇത് ശ്വസിച്ചു ജനിക്കുന്ന കുട്ടികൾ ഉൾപ്പെടെ അസുഖബാധിതരായി മാറുന്നു. ചുരുക്കത്തിൽ മനുഷ്യർ തന്നെയാണ് മനുഷ്യൻറെ നിലനിൽപ്പ് അപകടത്തിൽ ആക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി നല്ലൊരു ജനതയെ വാർത്തെടുക്കാം. അതിനായി നാം ഓരോരുത്തരും പ്രയത്നിക്കുക തന്നെ വേണം . ഇതിനായി നാം ഒറ്റക്കെട്ടായി നിൽക്കുക .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |