പിടയുന്ന തുടിപ്പോടെ അലതല്ലി
ഉയരുന്ന പ്രപഞ്ചമേ, നിന്നിലൂടെ-
അലയുന്ന അണുവിനെ അസത്യമാക്കാൻ-
പ്രാപ്തനാണിന്നു നീ ; ശിഖരമായ്
ഇരതേടി എരിയുന്നവർക്കായ് മാത്രമായ്,
ഇന്നെൻ ബാഹ്യമാം ജീവിതം.
ഓരോ കോശവും അവയിൽ അമർന്നു;
അറിയാതിരുന്നിട്ടും;അവ അവരിൽ വളർന്നു,
ഗോളമാകയും ഹാ!വ്യാപകമാകവെ-
ഇനിയെന്നും ഗൃഹം ശുഭമെന്നു ചൊല്ലി
നാളേക്കായ് അടങ്ങിയീ ആഗോളവൃത്താന്തം