ചെമ്പകശ്ശേരിയിലെ ഒരു ഗ്രാമത്തിൽ പ്രൗഢഗംഭീരമായി തല ഉയർത്തി നിൽക്കുന്ന മാണിയേക്കൽ തറവാട്ടിലെ ഹസ്സൻ ഹാജ്യാരുടെയും നൈനബ ബീവിയുടേയും മുഖത്ത് ഇന്ന് പതിവിലും സന്തോഷമാണ്, കാരണം ഇന്നാണ് അവരുടെ പൊന്നുമോൻ സൈൻമുഹമ്മദ് ഡോൿടർ ആയി നഗരത്തിലെ പ്രമുഖ ഹോസ്‍പിറ്റലിൽ ചാർജെടുക്കുന്നത്. സ്വഭാവത്തിലും സൗന്ദര്യത്തിലും ഡോൿടർ മിടുക്കനാണ്. സാമൂഹ്യപ്രവർത്തനങ്ങളിലും മറ്റും അതീവതൽപരനായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‍നങ്ങൾക്ക് പരഹാരം കാണാൻ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞുപോയികൊണ്ടിരുന്നു, ഇന്ന് ആ ഹോസ്‍പിറ്റലിലെ എല്ലാവർക്കുംം പ്രയങ്കരനായ ഡോൿടർ ആയി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ കല്യാണവും കഴിഞ്ഞു. ഒരുപാട് വലിയ കുടുംബത്തിൽനിന്ന് ആലോചനകൾ വന്നെങ്കിലും അദ്ദേഹം യതീംഖാനയിൽനിന്നും ഒരു പാവപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‍തു. സൽസ്വഭാവിയും സുന്ദരിയും വിദ്യാസമ്പന്നയുമായിരുന്നു അവൾ, അതുകൊണ്ട് തന്നെ അവൾ ഭർത്താവിന്റെ തിരക്കുകൾ മനസ്സിലാക്കി അദ്ദേഹത്തോട് പെരുമാറി കുടുംബം സന്തോഷത്തോടെ കഴിഞ്ഞുപോയി. കുടുംബത്തിൽ ഏറെ സന്തോഷം ഉണ്ടാക്കികൊണ്ട് ഡോൿടറുടെ ഭാര്യ ഗർഭിണിയായി.
ഈ സമയത്ത് നാട്ടിൽ അനേകായിരം പേരെ കൊന്നോടുക്കികൊണ്ട് കോറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു.ആശുപത്രിയിൽ തിരക്ക് വർദ്ധിച്ചു. അദ്ദേഹം രാവും പകലുമില്ലാതെ തന്റെ ജോലിയിൽ തുടർന്നു. വീട്ടിൽപോലും അദ്ദേഹം പോവാതായി , തന്റെ വ്യദ്ധരായ മാതാപിതാക്കൾ്ക്കും ഭാര്യക്കും ഈ രോഗം പടരുമെന്ന ആശങ്കയായിരുന്നു അതിനുള്ള കാരണം.
ദിവസങ്ങൾ കഴിഞ്ഞു പോയി, അദ്ദേഹത്തിന്റെ ചികിത്സയിൽ നിരവധിപേർ രോഗംഭേദമായി വീട്ടിലേക്ക‍് തിരിച്ചുപോയി. അവരെല്ലാം അദ്ദേഹത്തെ നന്ദിയോടെ ഓർത്തു. താമസിയാതെ അദ്ദേഹവും ഈ രോഗത്തിന് കീഴടങ്ങി. അവസാനമായി തന്റെ മാതാപിതാക്കളെയും പ്രിയതമയേയും കാണണമെന്നുള്ള ആഗ്രഹം ബാക്കിയാക്കി ആ ചെറുപ്പക്കാരനായ ഡോക്ടർ ഈ ലോകം വെടിഞ്ഞു,പക്ഷെ ഒരു ലോകം മുഴുവനും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് ആ ഡോൿടർ ചിന്തിച്ചിരുന്നുവോ ആവോ....