തേനാരി

കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.


പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി ആണ് തേനാരി എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഡിസ്‌പെൻസറി
  • ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി
  • പോസ്റ്റ് ഓഫീസ്

എന്നിവയാണ് പ്രധാന പൊതുസ്ഥാപനങ്ങൾ .100വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി

ആരാധനാലയങ്ങൾ

പാലക്കാട്ട് നിന്ന് പൊള്ളാച്ചി റോഡിലാണ് തേനാരി ഒരു പുണ്യസ്ഥലമായി ആണ് കണക്കാക്കുന്നത്. തേനാരിയിലെ ശ്രീരാമ ക്ഷേത്രം ശ്രീരാമൻ സമർപ്പിച്ചിരിക്കുന്നു, ഈ പുരാതന ക്ഷേത്രത്തിന് മുന്നിലുള്ള പ്രകൃതിദത്ത നീരുറവ പുണ്യ നദിയായ ഗംഗയിലെ ജലം പോലെ പവിത്രമായി അറിയപ്പെടുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ഇവിടം സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം.

തേനാരി മധ്യാരണ്യ ശിവക്ഷേത്രം

കേരളത്തിലെ വളരെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്, ഒരിക്കൽ പരശുരാമൻ പരമശിവനെ അഭിസംബോധന ചെയ്ത് തപസ്സു ചെയ്തുവെന്നും തൻ്റെ സന്നിധിയിൽ വന്നപ്പോൾ പരശുരാമൻ കടലിൽ നിന്ന് വീണ്ടെടുത്ത ഭൂമിയായ കേരളത്തിൽ വരണമെന്ന് പരശുരാമൻ ആഗ്രഹിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. സന്തുഷ്ടനായ ശിവൻ അദ്ദേഹത്തിന് 108 ശിവലിംഗങ്ങൾ നൽകുകയും അവ കേരളത്തിലുടനീളം പ്രതിഷ്ഠിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്മെന്റ് ഹൈ സ്കൂൾ തേനാരി

വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

മുതലിത്തറ നെയ്ത്ത്ഗ്രാമം

ജിഎച്ച്എസ് തേനാരി സ്ഥിതിചെയ്യുന്നത് മുതലിത്തറ ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിലെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനമാണ് നെയ്ത്ത്. എലപ്പുള്ളി സർവീസ് സഹകരണ സംഘത്തിൻ്റെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. 1932 ൽ മദ്രാസ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലാണ്  ഈ സംഘം രജസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. മുണ്ടുകൾ , അംഗവസ്ത്രങ്ങൾ എന്നിവയാണ്  ഇവിടെ പ്രധാനമായും നെയ്തെടുക്കുന്നത്.

പ്രമുഖ വ്യക്തികൾ

  • കെ വേൽമുരുകൻ - ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നിരവധി യോഗാസന ചാമ്പ്യൻഷിപ്പുകളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് വേൽമുരുകൻ . 2023ൽ  രാജയോഗ മെഡിറ്റേഷൻ്റെ സേവന സാന്ത്വന പുരസ്കാരവും 2024ൽ ചിൻമയ മിഷൻ്റെ സംസ്കാര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിലവിൽ യോഗാസന സ്പോർട്സ് അസോസിയേഷന്റെ സംസ്ഥാനതല യോഗ കോച്ച് ആണ്. യോഗയോടൊപ്പം സേവനവും ലക്ഷ്യമാക്കി 'ഋഷീസ് എന്നൊരു കൂട്ടായ്മയും ഇദ്ദേഹത്തിന് ഉണ്ട്.


ചിത്രശാല

അവലംബം

https://rajathathaskeralatemples-blogspot-com.translate.goog/2015/11/thenari-madhyaranya-shiva-temple.html