ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും

 പരിസ്ഥിതിയും മലിനീകരണവും     

പ്രകൃതി നമ്മുടെ മാതാവാണ്. സമാധാനവും സന്തോഷപ്രദവുമായ രീതിയിൽ സർവ്വ ചരാചരങ്ങൾക്കും ജീവിക്കാൻ വേണ്ടി പ്രകൃതി നമ്മുക്ക് നൽകിയ മഴ, വെള്ളം, വായു, വൃക്ഷലതാതികൾ പുഴകൾ ,തടാകങ്ങൾ എന്നിവ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ കാലത്തിനനുസരിച്ച് നമ്മുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ പ്രകൃതിയേയും ഭൂമിയേയും നദികളേയും തടാകങ്ങളേയും എത്ര മാത്രം മലിനമായിരിക്കുന്നു. ബുദ്ധിയില്ലാത്ത മനുഷ്യർ തങ്ങൾക്ക് തന്നെ ആപത്തുണ്ടാക്കുന്ന വിധത്തിൽ മലിനീകരണം ഇടതടവില്ലാതെ പിന്തുടരുന്നു.

ജല മലിനീകരണം, വായു മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ ഇവയെ തരം തിരിക്കാം. ഫാക്ടറികളിലെ കരിയും ,പുകയും മാലിന്യങ്ങളുമാണ് അന്തരീക്ഷം മലിനമാക്കുന്നത്. ഇതു കാരണം ശുദ്ധമായ ഓക്സിജൻ കിട്ടാത്ത ഒരവസ്ഥയിലേക്ക് എത്തിയാൽ സർവ്വജീവജാലങ്ങൾക്കും മരിക്കേണ്ടി വരും. ധാരാളം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നെല്ലാം പുറം തള്ളുന്ന മാലിന്യങ്ങൾ കിണർ, കുളം ,പുഴ മുതലായ ജലശേഖര കേന്ദ്രത്തിലെത്തുന്നു. മലിനമായ ജലം മറ്റു വസ്തുക്കളേയും മലിനമാക്കുന്നു. കെട്ടിക്കിടക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുകയും അതുമൂലം മലമ്പനിയ്ക്കും മറ്റ് രോഗങ്ങൾക്കും സാധ്യതയുണ്ട്. യന്ത്രങ്ങളുടെ കോലാഹലങ്ങളും രാഷ്ട്രിയ പാർട്ടികളുടെ ഘോഷയാത്രകളും മീറ്റിംഗുകളും പ്രസംഗങ്ങളും ഉച്ചഭാക്ഷിണി ഉപയോഗിക്കുന്നതും വലിയ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു. ജന്തുക്കൾക്കും പക്ഷി പറവാതികൾക്കും വന്യമ്യഗങ്ങൾക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധം നാമെല്ലാം പരമാവധി ശ്രദ്ധിക്കണം.

നിസാന ഫാത്തിമ.എസ്
5 D ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം