ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ഈ കാലഘട്ടത്തിൽ കേട്ട് കേഴ്വിയില്ലാത്ത പല രോഗങ്ങള‍ും പടർന്ന് കൊണ്ടിരിക്ക‍‍ുമ്പോൾ നമ്മ‍ുടെ മനസ്സിൽ ആദ്യമെത്തേണ്ടത് രോഗപ്രതിരോധ മാർഗ്ഗങ്ങളെക്ക‍ുറിച്ചാണ്. പല വിധത്തിൽ നമുക്ക് ആ മാർഗ്ഗങ്ങൾ സ്വീകരിക്കാവ‍ുന്നതാണ്.
ഒര‍ു ക‍ുഞ്ഞ് ജനിച്ചുവീണുകഴിഞ്ഞാൽ പ്രതിരോധശേഷി ലഭിക്ക‍ുന്നത് അമ്മയ‍ുടെ മ‍ുലപ്പാലിൽ നിന്നാണ്. ഇത‍ു ക‍ൂടാതെ, കൃത്രിമമായ രീതിയിൽ രോഗപ്രതിരോധക‍ുത്തിവയ്പ‍ുകളില‍ൂടെയ‍ും ത‍ുള്ളിമര‍ുന്ന‍ുകളില‍ൂടെയ‍ും മാരകരോഗങ്ങൾക്കെതിരെ നമ്മൾ രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്ക‍ുന്ന‍ു. ഒരളവ‍ുവരെ നാം കഴിക്ക‍ുന്ന ഭക്ഷണത്തിൽ നിന്ന‍ും പ്രതിരോധശേഷി ലഭിക്ക‍ുന്ന‍ു.
ഇങ്ങനെയൊക്കെയാണെങ്കില‍ും രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേറെയ‍ും മാർഗങ്ങൾ നമ്മൾ സ്വീകരിക്കേണ്ടത‍ുണ്ട്. ഉദാഹരണമായി, സാമ‍ൂഹിക അകലം പാലിക്ക‍ുന്നതില‍ൂടെ കൊറോണപോല‍ുള്ള രോഗങ്ങളെ നമ‍ുക്ക് അകറ്റിനിർത്താം. ചില തെറ്റായ ആഹാരരീതികൾ ഉപേക്ഷിക്ക‍ുന്നതില‍ൂടെയും നിരന്തരമായ വ്യായാമങ്ങളിലൂടെയും രക്തസമ്മർദ്ദം, ഡയബറ്റിസ്, അതിരോ സ് ക്ലിറോസിസ് ത‍ുടങ്ങിയ ജീവിതശൈലീരോഗങ്ങളെ ഒര‍ു പരിധിവരെ പ്രതിരോധിക്കാം.
അത‍ുപോലെത്തന്നെ നാം ക‍ുടിക്ക‍ുന്ന വെള്ളം ശ‍ുദ്ധമായിരിക്ക‍ുകയ‍ും, വീട‍ും പരിസരവ‍ും വൃത്തിയാകാക‍ുകയ‍ും ,വ്യക്തി ശ‍ുചിത്വം പാലിക്ക‍ുകയ‍ും ചെയ്താൽ മഞ്ഞപ്പിത്തം, കോളറ, ഡെങ്കിപ്പനി ത‍ുടങ്ങിയ പകർച്ചവ്യാധികളെ ഇല്ലാതാക്കാം.
ഇങ്ങനെ സ്വാഭാവികമായ‍ും കൃത്രിമമായ‍ും (ക‍ുത്തിവയ്പ‍ുകളില‍ൂടെയ‍ും നല്ല ജീവിതചര്യകളിലൂടെയും മറ്റ‍ും) മികച്ച രോഗപ്രതിരോധമാർഗങ്ങൾ സൃഷ്ടിച്ചെട‍ുക്കാനാകും. അതിനാവട്ടെ നമ്മുടെ ശ്രമം.

ഷിഫ. എ.കെ.
9 B ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം