സ്കൂൾ ലൈബ്രറി ആൻഡ് റീഡിംഗ് റൂം

ഗ്രന്ഥശാല
ഗ്രന്ഥശാല

വിദ്യാർഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പുസ്തകങ്ങളുടെ വിശാലമായ ലോകം പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലൈബ്രറിയും വായനശാലയും പ്രവർത്തിച്ചുവരുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, ലേഖനം, നിഘണ്ടു, പൊതു വിജ്ഞാനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു ഭാഷകളിലെ വിവിധ പുസ്തകൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.  വായനയ്ക്കും റഫറൻസിനുമായി ഇവ വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്നു.വിദ്യാർഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലൈബ്രറി പുസ്തകങ്ങൾ നൽകി വരുന്നു. മലയാളം അധ്യാപകനായ ഇ.കെ അഷ്‌റഫ് ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.