SPC ദിനാചരണങ്ങൾ - കാര്യപരിപാടികൾ -

2021 ജനുവരി 29 -

സബ്ജില്ലാതല ഓൺലൈൻ ‍വെർച്വൽ കലോത്സവം , താളം -

ചെണ്ട , മലയാള കവിതാപാരായണം , ലളിതഗാനം , ഇംഗ്ലിഷ് പ്രസംഗം , മലയാള പ്രസംഗം , ഭരതനാട്യം

എന്നീ ഇനങ്ങളിലായി പത്തു കേഡറ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

2021- ഫെബ്രുവരി 14 -

ഓർമ്മകളിൽ പുൽവാമ ആക്രമണം(2019) . അന്നേ ദിവസം ബ്ലാക്ക് ഡേ ആയി ആചരിച്ചു. ആ ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.

2021 , ജനുവരി 30 -

ഗാർഡിയൻ എസ്.പി.സി .

പ്രസ്തുത മീറ്റിംഗിന്റെ അജണ്ട താഴെ പറയുന്നു.

1 ) വാണിയമ്പലം GHSS ൽ SPC ക്ക് ഔപചാരികമായി തുടക്കം കുറിക്കൽ

2) SPC എന്തെന്ന് രക്ഷിതാക്കൾ , പി.ടി.എ മെംബേഴ്സ് എന്നിവരെ ബോധ്യപ്പെടുത്തൽ

3) ഔപചാരിക യൂണിഫോം വിതരണം

4) എസ്.പി.സി എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുക്കൽ.

5) സാംസ്കാരിക പരിപാടികൾ

കേഡറ്റ്സിന് പുറമെ രക്ഷിതാക്കൾ ഉൾപ്പെടെ 51 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തുു.

2021 മാർച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം -

നിങ്ങളുടെ ജീവീതത്തിലെ ഇഷ്ടപ്പെട്ട / സ്വാധീനിച്ച വനിതയെക്കുറിച്ച് 3 മിനുട്ടുിൽ കവിയാതെ Awsome woman in our life എന്ന് ആശയത്തിൽ വീഡിയോ പങ്കുവെക്കാനും സമൂഹത്തിൽ ഇന്ന് നില നിൽക്കുന്ന ഏതെങ്കിലും അനീതിക്കെതിരെ 300 വാക്കുകകളിൽ കവിയാതെ ശബ്ദമുയർത്താനും SVC and SPC Malappuram ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത മത്സരത്തിൽ ചില കേഡറ്റ്സ് പങ്കെടുത്തു . ബന്ധപ്പെട്ട വീഡിയോസ് എസ്.പി.സി സബ്ജില്ലാ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു.

2021 ജൂൺ 5 -

പരിസ്ഥിതി ദിനം - 44 വൃക്ഷത്തൈകൾ നട്ടു. ആയതിന്റെ ഫോട്ടോസ് കേഡറ്റ്സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ

ഷെയർ ചെയ്തു.

2021 ജൂൺ 6-

കോവിഡ് മൂലമോ കോവിഡേതര രോഗങ്ങൾ മൂലമോ പ്രയാസം അനുഭവിക്കുന്നവർക്ക് സ,ൗജന്യസേവനം

ഉറപ്പു വരുത്തുന്ന Help Dest No. കേഡറ്റ്സ് മുഖേന 10 പേർക്ക് അയച്ചു കൊടുക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു.

ആയത് നടപ്പിൽ വരുത്തി . കുട്ടികൾ വിവരം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

2021 ജൂൺ 10 -

ചിരി ഹെൽപ്പ് ലൈൻ നമ്പർ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സ്വയം തയ്യാറാക്കാനും പരിചിതർക്ക് വാട്സാപ്പ് ചെയ്യാനും കേഡറ്റ്സിന് നിർദ്ദേശം നൽകി. ഏതാനും കുട്ടികൾ പ്രസ്തുത വീഡിയോ തയ്യാറാക്കി.

2021 ജൂൺ 14 രക്തദാന ദിനം -

രക്തദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന , സ്വയം തയ്യാറാക്കിയ വീഡിയോസ് കേഡറ്റ്സ് ഗ്രൂപ്പിൽ പങ്കു വെച്ചു.

2021 ജൂൺ 19 വായനാ ദിനം -

വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോസ് കേഡറ്റ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു.

വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

2021ജൂൺ21 യോഗാ ദിനം -

സൂര്യനയന , ആദിത്യ , മനീഷ് എന്നീ കുട്ടികൾ യോഗയുടെ പ്രാധാന്യം നിതിയജീവിതത്തിൽ എന്ന് വിഷയവുമായി ബന്ധപ്പെട്ട് സ്വയം തയ്യാറാക്കിയ വീഡിയോസ് ഗ്രൂപ്പിൽ പങ്കു വെച്ചു.

2021 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം -

ബന്ധപ്പെട്ട വീഡിയോസ് നിർദ്ദേശാനുസരണം കേഡറ്റ്സ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വെച്ചു.

2021 ജൂൺ 23 -

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ 1894 ൽ രൂപീകരിച്ചതിന്റെ ഓർമ്മയിൽ

കോഡറ്റ്സിനായി ഒളിമ്പിക് ജ്വാല തെളിയിക്കലും പ്രതിജ്ഞ എടുക്കുകയും ചെയ്യുന്ന വീഡിയോ തയ്യാറാക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ആയത് നടപ്പിലാക്കി.

2021 ജൂലായ് 5 -

വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം ഗൂഗിൾ ഫോം വഴി നടത്തി .

2021 ജൂലായ് 10 -

സ്കൂൾ തലത്തിൽ സൂം മീറ്റിംഗ് . സീനിയർ കേഡറ്റ്സ് പങ്കെടുത്തു, മലപ്പുറം DNO യിൽ നിന്ന്

പൗലോസ് സർ , സുരേഷ് കണ്ടംകുളം സർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

2021 ജൂലായ് 14 -

സാദരം പരിപാടി. പ്രസ്തുത പരിപാടിയിൽ കോവിഡ് കാലത്ത് സ്തുത്യർഹ സേവനം അനുഷ്ഠിച്ച ,

വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 12 ആമ്പുലൻസ് ഡ്രൈവർമാരെ ആദരിച്ചു. GGVHSS Wandoor ,

GHSS Porur , VMCGHSS Wandoor , GHSS Vaniyambalam എന്നിങ്ങനെ നാലു സ്കൂളുകൾ സംയുക്തമായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് .

2021 ജൂലായ് 17 -

ദൃശ്യപാഠം പ്രക്ഷേപണം ആരംഭിച്ചു. ദൃശ്യപാഠം കണ്ട കേഡറ്റ്സിന്റെ അറ്റൻഡൻസ് മലപ്പുറം DNO യിലേക്ക് ഇമെയിൽ ചെയ്യാൻ ആരംഭിച്ചു. ആദ്യ അധ്യായം,മിന്നുന്നതെല്ലാം പൊന്നല്ല.

2021 ജൂലായ് 19 -

ജൂനിയർ കുട്ടികൾക്കായി പ്രവേശനോത്സവം . സൂം മീറ്റിംഗ് . രണ്ടു ജീനിയർ കേഡറ്റ്സ് സൂമിൽ പരിപാടി കണ്ടു. മറ്റുള്ളവർ ഫേസ് ബുക്ക് വഴി പരിപാടി ആസ്വദിച്ചു.

ജൂലായ് 21 .ചാന്ദ്രദിനം -

ക്വിസ് മത്സരം , പോസ്സർ നിർമ്മാണം എന്നിവ ഓൺലൈൻ ആയി നടത്തി.

ജൂലായ് 24 .

ദൃശ്യപാഠം . കേഡറ്റ്സിന്റെ അറ്റൻഡൻസ് പിറ്റേ ദിവസം കൊടുത്തു.

2021 ജൂലായ് 30 -

ശിശു ക്ഷേമ വകുപ്പിന്റെ വെബിനാർ . പത്തു കേഡറ്റ്സ് പങ്കെടുത്തു.

2021ആഗസ്റ്റ് 2. SPC DAY -

പ്രസംഗമത്സരം ( വിഷയം - ഞാനൊരു SPC ആയത് എന്തു കൊണ്ട് ) , പോസ്റ്റർ ചരനാ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.

2021 ആഗസ്റ്റ് 3 -

SPC വാരാഘോഷം രണ്ടാംദിവസം. ഒരു തൈ നടാം നാളേക്കായ്, എന്ന നിർദ്ദേശം കേഡറ്റ്സ് പ്രാവർത്തികമാക്കി.

കോഡറ്റ്സിനായി പ്രസംഗ മത്സരം നടത്തി.

2021 ആഗസ്റ്റ് 4-

സ്.പി.സി വാരാഘോഷം മൂന്നാം ദിവസം .എന്റെ കലാലയം - എന്റെ ഗ്രന്ഥാലയം സെമിനാർ.

10 കേഡറ്റ്സ് ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു.

2021 ആഗസ്റ്റ് 8-

എസ്,പി.സി വാരാഘോം .സ്ത്രീധനം വാങ്ങില്ല്, കൊടുക്കില്ല. സൂം മീറ്റിംഗ് 17 കേഡറ്റ്സ് പങ്കെടുത്തു.

ആഗസ്റ്റ് -15

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികളുടെ പേരു വിവരം ജില്ലാ തലത്തിലേക്ക് അറിയിച്ചു. പ്രപസംഗ മത്സരവും സംഘടിപ്പിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ഹൾ പാലിച്ച് ദേശീയ പതാക ഉയർത്തി.

2021 ആഗസ്റ്റ് 20-

എസ്.സ്.പി.സിയുടെ ആഭ്മുഖ്യത്തിലുളള ശ്രാവണം കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ വിഭാഗത്തിൽ അക്ഷയ എൻ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി.

2021 സെപ്റ്റംബർ 5 -

അധ്യാപക ദിനം .പ്രസംഗ മത്സരം നടത്തി. പ്രസ്തുത ദിനത്തിൽ സ്കൂളിലെ സീനിയർ ആയ മൈമൂന ടീച്ചറെ

വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

2021 ഒക്ടോബർ 2-

ഗാന്ധി ജയന്തി ദിനം. സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദ്ദേശാനുസരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസ്ക്തി എന്ന് വിഷയത്തിൽ മൂന്നി മിനുട്ട് വീഡ്യോ പ്രസംഗ മത്സരം നടത്തി. ദിനവുമായി ബന്ധപ്പെട്ട വെബിനാറിൽ 15 കാഡറ്റ്സ് പങ്കെടുത്തു. കുട്ടികൾ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

2021 ഒക്ടോബർ 11-

ബാലികാദിനത്തോട് അനുബന്ധിച്ച് ശിശുക്ഷേോമ വകുപ്പ് കേഡറ്റ്സിനായി നടത്തിയ വെബിനാറിൽ

8 പേർ പങ്കെടുത്തു.

2021 ഒക്ടോബർ 24 -

കോവിഡാനന്തരം സ്കൂൾ തുറക്കുന്നതിന്റെ ക്ലീനിംഗ്. കാഡറ്റ്സ് പങ്കെടുത്തു.

2021 നവംബർ 14-

ശിശുദിനം. ചിത്രരചന, പ്രസ്ഗം , കവിതാപാരായണം എന്നിവ നടത്തി.

2021 ഡിസം 09-

ഗാർഡിയൻ എസ്.പി.സി. പ്രസ്തുത പരപാടിയിൽ സ്കൂൾ ലെവൽ അഡ്വൈസറി സമിതിയിലേക്ക് രക്ഷ കർത്താക്കളിൽ നിന്ന് മൂന്നു പേരെ കൂടി തെരഞ്ഞെടുത്തു. പുതിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് എസ്.പി.സിയുടെ പ്രാധാന്യം വിശദമാക്കുിക്കൊടുത്തു. അന്നേ ദിവസം തന്നെ പി.ടി നടത്തി.

2021 ഡിസം10-

മനുഷ്യാവകാശ ദിനം -

എക്സിബിഷൻ ,ഡിബേറ്റ് , ഉപന്യാസരചനാ മത്സരം എന്നിവ നടത്തി. വധ ശിക്ഷ എന്നതായിരുന്നു ഡിബേറ്റിന്റെ വിഷയം. ്ന്നേ ദിവസം പി.ടി , പരേഡ് നടത്തി.

2021 ഡിസംബർ 14-

രാവിലെ പി.ടി , പരേഡ് നടത്തി.

2021 ഡിസം.21-

ഭരണഘടനാ ക്വിസ് നടത്തി . വിജയികളെ പ്രഖ്യാപിച്ചു.

2021.ഡിസം.22-

പി.ടി , പരേഡ് എന്നിവ നടത്തി.

2021 ഡിസം 29

സ്കൂളിൽ എസ്.പി.സി ക്യാമ്പ്. ടോട്ടൽ ഹെൽത്ത് എന്നാണ് പേര് .

കുട്ടികൾ ക്ലാസ്സുകൾ , പി.ടി , പരേഡ് എന്നിവ നടത്തി.

2021 ഡിസം 30-

ക്യാമ്പ് രണ്ടാം ദിനം . ക്ലാസുകൾ , പി.ടി , പരേഡ് എന്നിവ നടത്തി.

2022.ജനുവരി 05-

പി.ടി , പരേഡ് നടത്തി

2022 ജനുവരി 8 -

പി.ടി.പരേഡ് നടത്തി

2022 ജനുവരി 12 -

പി.ടി , പരേഡ് നടത്തി

2022 ജനുവരി 15

പി.ടി . പരേഡ് നടത്തി.