2020 - 21 ലെ അക്കാദമിക പ്രവർത്തനങ്ങൾ

2020- 21 ലെ എസ്എസ്എൽസി റിസൾട്ട്

17 ഫുൾ എ പ്ലസ് 10 9 എ പ്ലസ് ഉൾപ്പെടെ 99.3 5 ശതമാനം വിജയമാണ്നേടിയത്. നമ്മുടെ സ്കൂൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയശതമാനം ആണിത് .കഴിഞ്ഞവർഷം നവോദയ പ്രവേശന പരീക്ഷ പാസായ മീര എ.സിയും എൻ എം എം എസ് നേടിയ പവിത്രാ. വി യും നമ്മുടെ വിജയങ്ങൾക്ക് മാറ്റുകൂട്ടി.

സ്കൂൾ ബസ്

നല്ല പാഠം സംസ്ഥാന പുരസ്കാരം ലഭിച്ചതിൻറെ സമ്മാനമായി ശ്രീ എ പി അനിൽകുമാർ എംഎൽഎ പ്രഖ്യാപിച്ച ബസ് ഈ സ്കൂൾ വർഷം ആദ്യമാസം തന്നെ നമ്മുടെ സ്കൂളിൽ എത്തിയത് തികച്ചും സന്തോഷകരമായ വാർത്തയാണ്.

ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസ്

ഔപചാരിക രീതികളിലൂടെയും മാർഗങ്ങളിലൂടെയും നടന്നുവന്നിരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊറോണവൈറസ് തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഓൺലൈൻ പഠന സാധ്യതകളെ നമ്മൾ അന്വേഷിച്ചു തുടങ്ങിയത് ഔപചാരിക വിദ്യാഭ്യാസത്തിന് ബദൽ സംവിധാനം അല്ലെങ്കിലും നിലവിലെ അവസ്ഥയ്ക്ക് സഹായകരമാകുന്ന രീതിയിൽ സാധ്യതകൾ ഒരുക്കാൻ ഓൺലൈൻ ക്ലാസ്സുകൾക്ക് കഴിഞ്ഞു ഡേറ്റാ കണക്ടിവിറ്റി ഒരുപോലെ എല്ലായ്പ്പോഴും ലഭ്യമാകുന്നില്ല എന്ന് പ്രധാന പോരായ്മയും മറികടന്ന് ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ ടൈംടേബിൾ പ്രകാരം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട മികവു കളിൽ ഒന്നാണ് .കൂടാതെ എൻ എം എം എസ് ,യുഎസ് എസ് കോച്ചിംഗ് ക്ലാസുകളും നടന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽ എത്തിക്കുന്ന നോട്ട്ബുക്കുകൾ അധ്യാപകർ സമയബന്ധിതമായി പരിശോധിച്ചു തിരിച്ചേൽപ്പിക്കുന്നു രീതിയിൽ നടന്നുവരുന്ന നോട്ട് ബുക്ക് പരിശോധന, എച്ച് എം, പ്രിൻസിപ്പൽ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഗൃഹ സന്ദർശനങ്ങൾ എന്നിവയിലൂടെ പഠനപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ എത്രത്തോളം പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയുന്നു.

ഫുഡ് കിറ്റ് വിതരണം

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണം സ്കൂളിൽ നടന്നു വരുന്നു സാമൂഹിക അകലവും കോവിഡ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്കൂളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്

പുസ്തകവിതരണം

കോവിഡ് പ്രതിസന്ധിയിലും പുതിയ അധ്യയന വർഷത്തേക്കുള്ള പുസ്തകവിതരണം കൃത്യമായി പൂർത്തീകരിച്ചു

വിജയഭേരി പ്രവർത്തനം

ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയാണ് വിജയഭേരി.വിജയഭേരി ലൂടെ എസ്എസ്എൽസി റിസൾട്ട് നൂറ് ശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ സ്കൂൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേകം പരിഗണന നൽകുന്ന രീതിയിൽ തയ്യാറാക്കിയ മൊഡ്യൂളുകൾ ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ഒരു ക്ലാസ് ഗ്രൂപ്പിലും ടൈംടേബിൾ പ്രകാരം ആഴ്ച തോറും നടക്കുന്ന റിവ്യൂ ആറ് വിദ്യാർത്ഥികൾക്ക് ഒരു മെൻറർ എന്ന രീതിയിലുള്ള ദത്തെടുക്കൽ പദ്ധതി ആഴ്ചതോറും തയ്യാറാക്കുന്ന മെന്ഡേഴ്സ് ഡയറി എന്നിവയാണ് വിജയഭേരി യിലൂടെ നടന്നുവരുന്ന പ്രധാന പ്രവർത്തനങ്ങൾ

ഓൺലൈൻ പിടിഎ

നമ്മുടെ ക്ലാസ് മുറികൾ ഓൺലൈൻ ആയി കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്ക് ക്ലാസി നായി കമ്പ്യൂട്ടറും മൊബൈലും ഒരുക്കേണ്ട അവസ്ഥ . കുട്ടികളെഏതു രീതിയിൽ ശ്രദ്ധിക്കണം എന്നോ ക്ലാസ് സമയത്ത് എന്തെല്ലാം ചെയ്യണമെന്നോ അറിയാത്തവർ നിരവധിയാണ് . ഇതിനുള്ള പരിഹാരമാർഗ്ഗങ്ങളിലെ പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ഓൺലൈൻ പിടിഎ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മുൻകൂട്ടി അറിയിച്ച അജണ്ട പ്രകാരം അതു ക്ലാസ്സ് ഗ്രൂപ്പിൽ തന്നെയാണ് മീറ്റിങ്ങുകൾ നടന്നത്. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനും സഹായിച്ച ഓൺലൈൻ പിടി ഏ കൾ വളരെ വിജയകരമായിരുന്നു

ശിലാസ്ഥാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യ ജ്ഞ ത്തിൻറെഭാഗമായി നമ്മുടെ സ്കൂളിന് അനുവദിക്കപ്പെട്ട മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന് ശിലാസ്ഥാപന കർമ്മം 2020 ഒക്ടോബർ 13 ചൊവ്വാഴ്ച ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. ശിലാഫലകം ശ്രീ എ പി അനിൽ കുമാർ എംഎൽഎ അനാച്ഛാദനം ചെയ്തു.

ഹൈടെക് പ്രഖ്യാപനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യ ജ്ഞ ത്തിൻറെ ഭാഗമായി കെ ഐ ടി ഈ നടപ്പിലാക്കുന്ന ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതി പൂർത്തീകരണത്തിനും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ യും പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 ഒൿടോബർ12ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു ഇതോടെ കേരളത്തിലെ മറ്റെല്ലാ പൊതുവിദ്യാലയങ്ങളെ പോലെ ജിഎച്ച്എസ്എസ് വാണി അമ്പലവും സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി മാറി.

അധ്യാപക മികവുകൾ

നമ്മുടെ സോഷ്യൽ സയൻസ് അധ്യാപകനായ ഗിരീഷ് മാസ്റ്റർ വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുത്ത് നമ്മുടെ സ്കൂളിൻറെ പേര് കേരളമൊട്ടാകെ എത്തിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി വണ്ടൂർ ഉപജില്ല അധ്യാപകർക്കായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ സബ്ന ടീച്ചർ ഒന്നാം സ്ഥാനം നേടി. വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച അതിജീവനും കവിതാരചനാ മത്സരത്തിൽ കിരൺ ലാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠനാനുഭവങ്ങൾ ഉം ജീവിതാനുഭവങ്ങളെ യും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആയി പൊതുവിദ്യാഭ്യാസ വകുപ്പ് നേർകാഴ്ച ചിത്രരചനാ മത്സരം നടത്തി ഓണക്കാലത്തെ ഡിജിറ്റൽ പഠന അനുഭവങ്ങളും കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ആണ് പദ്ധതിയുടെ ആശയത്തിൽ ഉൾ കൊണ്ടിരുന്നത്. തിരഞ്ഞെടുത്ത ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.