ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റുപാടും, നിരവധി സസ്സ്യ ജന്തു ജാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി.വൈവിധ്യമാര്ന്നസസ്യജന്തുജാലങ്ങളും ഒരുപാട് ജലാശയങ്ങളും നമ്മുടെ പരിസ്ഥിതിയിലുണ്ട്.മനുഷ്യന്റെ വിവേക രഹിതമായ പല പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.പരിസ്ഥിതി ഇപ്പോൾ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട് വായുമലിനീകരണം,ജലമലിനീകരണം,തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ പരിസ്ഥിതി നേരിടുന്നുണ്ട് .പാറപൊട്ടിക്കൽ ,കുന്നിടിക്കൽ,പാടം നികത്തൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതിയെ കൊന്നു കൊണ്ടിരിക്കുന്നു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്.മനുഷ്യന്റെ വിവേക രഹിതമായ പ്രവർത്തനങ്ങൾ കാരണം കാലാവസ്ഥ മാറ്റം ,ജീവികളുടെ വംശനാശം,തുടങ്ങിയ മാറ്റങ്ങൾ പരിസ്ഥിതിയിൽ വന്നിട്ടുണ്ട്.മരങ്ങൾ വെട്ടിയും പാടങ്ങൾ നികത്തിയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു.നമ്മുടെ പരിസ്ഥിതിതിയുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്.മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ സംരക്ഷിച്ചും നമുക്ക് മുന്നേറാം ,പരിസ്ഥിതി എന്ന അമ്മയെ നമുക്ക് വീണ്ടെടുക്കാം....

പവിത്ര.വി
8 B ജി.എച്.എസ്സ് .എസ്സ്‌ .വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം