ഗ്രന്ഥശാല

നിരവധി ഗ്രന്ഥങ്ങളോട് കൂടിയ മികച്ച ഒരു ഗ്രന്ഥശാലയാണ് ഉള്ളത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങൾ ഇവിടെയുണ്ട്. കഥ, കവിത, നോവൽ, ചെറുകഥ, ബാലസാഹിത്യം, തുടങ്ങിയ പുസ്തകങ്ങൾ കുട്ടികൾക്ക് നേരിട്ട് എടുത്ത വായിക്കുവാനുള്ള സൗകര്യം നൽകാറുണ്ട്. സംസ്കൃതം, മലയാളം ,ശാസ്ത്രം ഇംഗ്ലീഷ്, ഹിന്ദി, പൊതു വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി കൂടുതൽ വിവരങ്ങൾ അറിയാനുള്ള റഫറൻസ് ഗ്രന്ഥങ്ങളും ധാരാളമുണ്ട്.   ഓരോ ക്ലാസിലേയ്ക്കും പുസ്തക വിതരണം നടത്താറുണ്ട്. വായനയുടെ വസന്തം പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങളും നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്കായി ബാലവേദി യും സംഘടിപ്പിച്ചിട്ടുണ്ട്.