കവിതകൾ


                  മരണം 		  
                  ഉഴലും ജീവിതത്തിൽ 
                  അഴലുമായെത്തിടും
                  അഴകില്ലാത്തൊരിരുളിന്റെ
                  അവനീശ്വരി!
                                     അരുൾ ചെയ്യാതെത്തിടു-
                                     മാത്മാവിൻകൈ  പിടിക്കാൻ  
                                     അലസാംഗിയാണവളെങ്കിലും
                                     അരികിലണഞ്ഞിടും ഭയാനകയായ്
                  കൂരിരുളിൻ കൈവിളക്കുമായ്
                  കാത്തുകാത്തവളെത്തുമ്പോൾ
                  മങ്ങുമ്പോൾ ജീവനിൽ തിരികെടാവിളക്കായ്
                  മിന്നുന്ന സ്ഫുടതാരകൾ പോലും!                                                    
                                      അഗ്നിയെപ്പോൽ രോഷാകുലം
                                      അരികിലവളെത്തുമ്പോൾ
                                      വാടുന്നു ചേതനാലതയിലെ
                                      വാടാത്ത പൂവുകളോരോന്നും!
                                                                      ശരത്.പി.പി
                                                                             9-d