ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ ഊർജ്ജ സംരക്ഷണാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഊർജ്ജ ക്ലബ്ബ് രൂപീകരിക്കാനുള്ള  തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടം സ്കൂളിലും ഊർജ്ജ ക്ലബ്ബ് രൂപീകരിച്ചു. സയൻസ് ക്ലബ്ബിന്റെ ഭാഗമായാണ് ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.

  ഊർജ്ജ ക്ലബ്ബ് രൂപം കൊണ്ട വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നമ്മുടെ കുട്ടികൾ ഇത്തരം മത്സരങ്ങളിൽ പങ്കെടക്കുകയും ഊർജ്ജ ചാമ്പ്യൻ മാരാവുകയും ചെയ്തു.

50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ക്ലബ്ബായി മാറുകയും സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംഘടിപ്പിച്ച മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചു

LED ബൾബുകൾ നിർമ്മിക്കുന്ന പ്രോഗ്രാം സംഘടിപ്പിക്കാൻ കഴിഞ്ഞു ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ക്ലാസ്സുകൾ സംഘടിപ്പിച്ചു SEP യിൽ നിന്ന് LED ബൾബുകൾ , ട്യൂബ് ലൈറ്റുകൾ ഫാനുകൾ എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചു. ഇതിന്റെ ഇപ്പോഴത്തെ .കോ-ഓർഡിനേറ്റർ വിനീത കെ ആണ്. വണ്ടൂർ വിദ്യഭ്യാസ ജില്ലയിലെ മറ്റു സ്കൂളുകളെ പോലെ തന്നെ നമ്മുടെ സ്കൂളിലും ഈ പ്രോഗ്രാമിന്റെ എല്ലാം പ്രവർത്തനങ്ങളും നടത്താൻ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും സഹകരണം ലഭിക്കുന്നുണ്ട്