ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സ്പോർട്സ് ക്ലബ്
2007-2008 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേർസ് അപ് ആയി. കൂടാതെ സീനിയർ (ആൺകുട്ടികൾ) , സീനിയർ(ആൺകുട്ടികളും പെൺകുട്ടികളും) എന്നീ വിഭാഗങ്ങളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ചാമ്പ്യൻ മാരായി.
2007-2008 ൽ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ആൺകുട്ടികളുടെ ഹാന്റ് ബോൾ , ക്രിക്കറ്റ് എന്നീ ഗെയിമുകളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ജേതാക്കളായിരുന്നു.
ഇതേ വർഷം റവന്യൂ ജില്ലാ തലത്തിൽ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഹാന്റ് ബോൾ (ആൺകുട്ടികൾ) ടീമിലേയ്ക്ക് ഈ സ്ക്കൂളിൽ നിന്ന് 7 കുട്ടികളും , ഹാന്റ് ബോൾ(പെൺകുട്ടികൾ) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോൾ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു. ഹരിയാനയിലെ ചണ്ഡീഗണ്ഡിൽ വെച്ച് നടന്ന സ്ക്കൂൾ ഹാന്റ് ബോൾ ടൂർണമെന്റിൽ ഈ സ്ക്കൂളിൽ നിന്ന് മുഷ്താക്ക് റഹ്മാൻ പങ്കെടുത്തു.
2008-2009 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ 3 പോയിന്റിന്റെ വ്യത്യാസത്തിൽ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോൾ റണ്ണേർസ് അപ് ആയി. 2008-2009 ൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഗെയിംസിൽ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങൾ കൊയ്തു.