വളരെക്കാലത്തെ ഇടവേളയ്ക്ക്
ശേഷം ,ചേമ്പ് ചേനയോട്,
എടോ മനുഷ്യർ തൂമ്പയെടുക്കുന്നു
പേടിയാകുന്നു, നീ
ചൊറിയനല്ലേ എനിക്കാണ് പേടി,
കൈ കഴുകി മാസ്ക്കണിഞ്ഞവർ
വരുന്നു നമ്മളെ തേടി , വണ്ടികൾ
വരുന്നില്ലത്രേ വെറുതയല്ല
ശുദ്ധവായു ലഭിച്ചു തുടങ്ങിയത് ,
പ്രതീക്ഷയായ് ഭൂമിയും ആകാശവും
വായുവും തെളിയുന്നൊരു
കൊറോണക്കാലം, അടുപ്പിൻ
ചുറ്റുമായ് കറികൾ തെളിഞ്ഞ കാലം
ഓർമ്മകൾ അടർത്തിയെടുത്ത
മുത്തശ്ശൻ കാലമായ്, മുരിങ്ങയും
മാങ്ങയും തേങ്ങയും തേടി
അവർ വരുന്നു പ്രകൃതിയുടെ
മാറിടത്തിലേക്കായ് അമ്മതൻ
തലോടലിലേക്കായ്