കേരള മാതൃക      

പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് covid 19. വൈറസ് ബാധിച്ച മിക്ക ആളുകൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുകയും പ്രത്യേകം ചികിത്സ ആവശ്യമില്ലാതെ സുഖം പ്രാപിക്കുകയും ചെയ്യും പ്രായമായ ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയ അനുഭവിക്കുന്നവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. സസ്തനികളിലും പക്ഷികളിലും രോഗമുണ്ടാക്കുന്ന വൈറസുകൾ ആണിവ. മനുഷ്യril വൈറസുകൾ ശ്വാസകോശ രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകുന്നു. ഇത് മിതമായ തോതിലോ മാരകമായ തോ ആകാം. ലോക്ക് ഡൌൺ പത്തൊമ്പതാം ദിവസമായ ഇന്നലെയും ഇന്ത്യ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഈ വൈറസ് നിയന്ത്രണത്തിൽ വളരെ മുന്നിൽ നിൽക്കുന്നു. നമ്മുടെ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും ആളുകളുടെ സഹകരണവും കൊണ്ടാണ് നമുക്ക് ഇതിനെ തടയാൻ കഴിയുന്നത്. നമ്മുടെ ഈ കരുതലും സഹകരണവും മറ്റു സംസ്ഥാനങ്ങൾക്ക് വരെമാതൃകയായി.


റൂബിയ പർവീൻ
6 D ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം