സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം സംക്ഷിപ്തം[തിരുത്തുക | മൂലരൂപം തിരുത്തുക]

സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങൾകിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം‌ ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങൾ സ്കൂളിനോട് ചേർന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങൾഇവിടെയുണ്ട്. ഇവയിൽ ചിലതാണ് തീർത്ഥങ്കര (കണ്വമഹർഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാർവ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകൾ,അർക്കരശ്മികൾ ഏൽക്കാത്ത ഘോര വനങ്ങൾ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു. 1929 – ൽ ഇന്നത്തെ സ്കൂളിൽ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൻ കീഴിൽ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. അധ്യാപക രക്ഷാകർതൃ സമിതികൾ, പൗര പ്രമാണിമാർ,നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവർഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാർ ൈകോർക്കുകയാണുണ്ടായത്.