വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം സ്കൂൾ തല ഉദ്‌ഘാടനം

തീയതി : 11/07/2021

 

  2021 - 22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്‌ഘാടനം 11/07/2021 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓൺലൈൻ ആയി നടന്നു .പട്ടിക്കാട് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മികച്ച ഗായകനും ഗാനമേള വേദികളിലെ നിറസാന്നിധ്യവുമായ ശ്രീ .പി .രാജീവ് മാഷ്‌ ഉദ്‌ഘാടനം ചെയ്തു .പി .ടി .എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .