ജൂൺ 5 പരിസ്ഥിതി ദിനാഘോഷവും റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും

സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് ചവറ ഹയർ സെക്കൻഡറി സ്കൂളിൽ SPC കേഡറ്റുകളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണവും, പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു . ചവറ സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം ഷാജഹാൻ സാർ സ്കൂളിന്റെ അങ്കണത്തിൽ പുന്നമരം നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ  അധ്യാപകരായ സിൽവി ചാക്കോ, ആനന്ദ് ജോത്സ്യല, എസ് സബിത,, ജി എസ് സരിത, ഐ ജിജി, പരിസ്ഥിതി ക്ലബ് കൺവീനർ  ടി കെ ജി തരകൻ,  ശ്രീ സനിൽ ലാൽ, സി സുഗുണൻ, വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു, തുടർന്ന് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

 
പരിസ്ഥിതി ദിനാഘോഷം


ജൂൺ 14 കുട്ടി പോലീസിന്റെ പാസ്സിംഗ്  ഔട്ട് പരേഡ്

ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2024-25 അക്കാദമിക വർഷത്തിലെ എസ്. പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ചവറയുടെ ആരാധ്യനായ MLA Dr. സുജിത് വിജയൻ പിള്ള എസ്. പി. സി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളായ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡൻറായ ശ്രീ. സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം Adv. CP സുധീഷ് കുമാർ, എസ്. പി സി കൊല്ലം സിറ്റി  എ. ഡി. എൻ. ഓ ബി രാജേഷ് സാർ, ചവറ സബ് ഇൻസ്പെക്ടർ അസരീഫ് ഷെഫീക്, പ്രഥമ  അധ്യാപിക ശ്രീമതി എലിസബത്ത് ഉമ്മൻ, പി.റ്റി.എ വൈസ് പ്രസിഡന്റ്  ശ്രീ.ബിനൂപ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ആനന്ദ് ജോൽസില,  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി ജിജി ഐ, ശ്രീ. ട രാജേന്ദ്രൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ  അസീം, റിനു, അധ്യാപകരായ  സിൽവി ചാക്കോ, റോജാ മാർ ക്കോസ്, ഉണ്ണിക്കൃഷ്ണൻ വി,  മായ ഭാർഗവൻ,  സി സുഗുണൻ, പ്രീത, കൗൺസിലർ ആതിര തുടങ്ങിയവർ പങ്കെടുത്തു.

 
ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അക്കാദമിക വർഷത്തിലെ എസ്. പി സി കുട്ടികൾ



ജൂൺ 19 വായനദിനം - കവയിത്രിയും കുട്ടികളും - സംവാദ പരിപാടി

ചവറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് എസ്.പി. സി കുട്ടികൾക്കായി കവയിത്രിയും കുട്ടികളും എന്ന സംവാദ പരിപാടി സംഘടിപ്പിച്ചു സ്കൂളിന്റെ അങ്കണത്തിൽ  മാവിന്റെ ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രശസ്ത കവയിത്രി ശ്രീമതി രശ്മി സജയൻ തന്റെ എഴുത്തിന്റെ അനുഭവകഥ പങ്കുവെച്ചുകൊണ്ട് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. കവയിത്രിയും കവിതയും തമ്മിലുള്ള ആത്മസംഘർഷത്തിന്റെ വിവിധ തലങ്ങൾ  കുട്ടികൾക്കായി തന്റെ വാക്കുകളിലൂടെ വരച്ചിട്ടത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി എലിസബത്ത് ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.പി.സി സി.പി യോ ശ്രീമതി ഐ. ജിജി സ്വാഗതവും അധ്യാപകരായ ശ്രീമതി സരിത ജി എസ്, സി സുഗുണൻ, ടി.പി അബൂബക്കർ, റോജ മാർക്കോസ്, ശ്രീമതി ആർ മിനി, ശ്രീമതി പി ബിന്ദു , എസ് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

 
കവയിത്രിയും കുട്ടികളും


ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - കലാജാഥയും ഫ്ലാഷ് മോബും

ചവറ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് കലാജാഥയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഓഫീസുകളിലും, വീടുകളിലും, പൊതു ഇടങ്ങളിലും  ലഹരിക്കെതിരെ സ്റ്റിക്കർ പതിച്ചു .ഇതിനു വേദിയായി  തെരഞ്ഞെടുത്തത് ബി. ജെ. എം ഗവൺമെന്റ് കോളേജ് ചവറ, ശങ്കരമംഗലം ജംഗ്ഷൻ, ടൈറ്റാനിയം ജംഗ്ഷൻ, സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നു. ഈ പരിപാടികൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനായി ബി. ജെ. എം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോളി ബോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഗോപകുമാർ ചവറ എസ് എച്ച്  ഓ ശ്രീ എം ഷാജഹാൻ, സബ് ഇൻസ്പെക്ടർ  ശ്രീ അസ്സരീഫ് ഷെഫീക്ക്, സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി എലിസബത്ത് ഉമ്മൻ, സി.പി.ഒ ശ്രീമതി ഐ.ജി ജി, ശ്രീ എസ് രാജേന്ദ്രൻ, എസ്.പി.സി ഡ്രിൽ ഇൻസ്പെക്ടർമാരായ ശ്രീ അസീം (എ എസ് ഐ) ശ്രീമതി റിനു അധ്യാപകരായ  ശ്രീമതി ആതിര ബാബു, വി ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു

ജൂലൈ 1 ഡോക്ടേഴ്സ് ‍‍ഡേ - വന്നോളൂ കേട്ടോളൂ -പാനൽ ചർച്ച

ചവറ ഗവൺമെന്റ് എച്ച്.എസ്.എസിൽ  ജൂലൈ 1 ഡോക്ടർ ദിനത്തോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി പാനൽ ചർച്ച സംഘടിപ്പിച്ചു സ്കൂളിന്റെ അങ്കണത്തിൽ മാവിൻ  ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചവറ സി എച്ച് സി മെഡിക്കൽ ഓഫീസർ ശ്രീമതി ഡോക്ടർ ബി അനഘ മോഡറേറ്റർ ആയി നിന്നുകൊണ്ട്  പാനൽ ചർച്ചയ്ക്ക്  നേതൃത്വം കൊടുത്തു പ്രസ്തുത പരിപാടിയിൽ ബിആർസി ട്രെയിനർ ശ്രീമതി എസ് സബിത, ശ്രീ റമീസ് ( ജെ എച്ച് ഐ) ശ്രീമതി ഐ ജിജി( സി.പി.ഓ ) എസ് രാജേന്ദ്രൻ( എ.സി.പി ഓ ) സീഡ് കോഡിനേറ്റർമാരായ ശ്രീമതി താര സേവ്യർ  ശ്രീമതി ഗായത്രി സി. വി സ്കൂൾ കൗൺസിലർ ആതിര തുടങ്ങിയവർ നേതൃത്വം നൽകി

Home2026-27
  Archive     2022-23   2023-24   2024-25   2025-26