വിദ്യാരംഗം കലസാഹിത്യവേദി

  2024-25അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ജൂൺ 6-ന് രൂപീകരിച്ചു.  ഹൈസ്കൂൾ വിഭാഗം കോർഡിനേറ്ററായി ശാന്തകുമാരി ടീച്ചറും യുപി വിഭാഗത്തിന്റെ കോഡിനേറ്ററായി ശ്രീരേഖ ടീച്ചറും ചുമതലയേറ്റു.

ജൂൺ 19 വായനാദിനം- കവി ക്ലാസിലെത്തി പാഠഭാഗം വിസ്മയമായി

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വയനാപക്ഷാചരണം നടത്തി. ഗോത്ര കവി പ്രകാശ് ചെന്തളം വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.ഏഴാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ 'കാട് ആരത്' ഗോത്രകവിതയുടെ രചയിതാവ് നേരിട്ട് ക്ലാസ് മുറിയിലെത്തി സംസാരിച്ചത് കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി. വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി  സംഘടിപ്പിച്ച കവിപരിചയം പരിപാടിയിലാണ് കവി ശ്രീ പ്രകാശ് ചെന്തളം കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ തന്റെ കവിതയിലെ ആശയങ്ങൾ പങ്കുവെച്ചത്. ഹെഡ്മാസ്റ്റർ ശ്രീ അശോക എം അധ്യക്ഷനായി. വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ശാന്തകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എം മാധവൻ,  എന്നിവർ സംസാരിച്ചു.

വിദ്യാരംഗം യുപി വിഭാഗം കോർഡിനേറ്റർ ശ്രീലേഖ ടീച്ചർ നന്ദി പറഞ്ഞു.

വിവിധ കൂട്ടങ്ങൾ

സ്കൂളിൽ വിവിധ കൂട്ടങ്ങളുടെ രൂപീകരണം നടത്തുകയുണ്ടായി... പാട്ടുക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം  എന്നിങ്ങനെ പലതരം കൂട്ടങ്ങൾ ആണ് രൂപീകരിക്കുകയുണ്ടായത്..വിവിധ  കൂട്ടങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം നൽകി.

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ "ബഷീർ ദ മാൻ ഡോക്യുമെന്ററി " കുട്ടികൾക്കായി പ്രദർശിപ്പിച്ചു