• അസാപ്

നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും.