സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം.

   2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം.