ലൈബ്രറി

സ്കൂൾ ലൈബ്രറി

GHSS എടക്കര എന്ന വിദ്യാലയസമുച്ചയത്തിന്റെ  മുഖമുദ്രയാണ് സ്കൂൾലൈബ്രറി. അറിവിന്റെ വിളനിലമായ ലൈബ്രറികൾ ഒരു സ്കൂളിനെ എങ്ങനെയൊക്കെ പരിപോഷിക്കുന്നുവോ ; ആ  വിധത്തിലെല്ലാം അനുഗ്രഹീതമായ  ഒരു ലൈബ്രറി തന്നെയാണ് നമുക്ക് സ്വന്തമായുള്ളത്.  പ്രൈമറിതലം മുതൽ ഹയർസെക്കന്ററിതലം വരെയുള്ള വിദ്യാർത്ഥികളുടെ അറിവും അഭിരുചിയും ഉണർത്തിയെടുക്കാനുതകുന്ന ഒരു വലിയ പുസ്തകശേഖരം തന്നെയുണ്ടിവിടെ.

  നോവലുകൾ ,ചെറുകഥകൾ, ബാലസാഹിത്യം , ലേഖനങ്ങൾ,  യാത്രവിവരണങ്ങൾ ,  ഇംഗ്ലീഷ് ലിറ്ററേച്ചർ,  നിരൂപണ ഗ്രന്ഥങ്ങൾ,  ചരിത്രം എന്നിങ്ങനെ വിവിധ  മേഖലകളിലായി പന്ത്രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിൽ സ്ഥാനം  പിടിച്ചിരിക്കുന്നു . കുട്ടികൾക്ക് ഇവ തരംതിരിച്ചു തന്നെ  ക്രമീകരിക്കുകയും ഏതു സമയത്തും  ലഭ്യമാകത്തക്ക വിധത്തിൽ ഉള്ള  സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

            ക്ലാസ് മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ  തെളിയിക്കപ്പെടുന്ന അറിവിൻ്റെ തിരിനാളം ഈ ഭൂതലം ആകെ നിറഞ്ഞു ശോഭിക്കാൻ പുസ്തകങ്ങൾക്കുള്ള സ്ഥാനം അവിസ്മരണീയമാണ്. അതുകൊണ്ടുതന്നെയാണ് സർഗ്ഗാത്മകത ഉണർത്തുന്ന ആധുനികവും  പ്രാചീനവുമായ ഒരു ഒരു വലിയ സാഹിത്യ ശേഖരം തന്നെ നാം  അവർക്കായി ഒരുക്കിയിരിക്കുന്നത്.